പല ആളുകൾക്കും കാണുന്ന പ്രശ്നമാണ് കഴുത്തിലും കക്ഷത്തിലും എല്ലാം വെൽവെറ്റിനെ സമാനമായ രീതിയിൽ സ്പർശിക്കുമ്പോൾ തോന്നുന്ന കറുപ്പ് നിറം. എന്നാൽ പലരും ഇതിനെ സീരിയസായി എടുക്കാറില്ല. തൊട്ടിൽ കാണുന്ന എന്തോ നിറം വ്യത്യാസം മാത്രമാണ് എന്ന് മാത്രമാണ് ചിന്തിക്കാറുള്ളൂ. എന്നാൽ എന്താണ് ഇതിന്റെ കാരണം എന്ന് ആരും തേടി പോകാറില്ല. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് നമ്മൾ അന്വേഷിച്ചറിയേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. ചിലപ്പോൾ ഇത് മറ്റു പല രോഗങ്ങളുടെയും ഭാഗമായിട്ടായിരിക്കും ഉണ്ടായിരിക്കുക.ഇതിനെ കാര്യമായി പരിഗണിക്കാതിരുന്നാൽ വലിയ രോഗങ്ങളിലേക്ക് കടന്നതിനുശേഷം ആയിരിക്കും നമ്മൾ തിരിച്ചറിയുന്നത്. ഇതിന്റെ മെഡിക്കൽ നെയിം അക്കന്തോസിസ് എന്നാണ്. ഇത് പ്രധാനമായും അമിതവണ്ണം ഉള്ളവരിലും, പ്രമേഹം പോലുള്ള രോഗാവസ്ഥകൾ ഉള്ളവരിലും ആണ് കാണപ്പെടുന്നത്.
അമിതമായി വണ്ണം വയ്ക്കുമ്പോൾ ആളുകൾക്ക് പോളിസിസ്റ്റിക് ഓവറി ഡിസീസുകളും, കൊളസ്ട്രോളും, ഹൃദ്രോരോഗങ്ങളും, പ്രമേഹവും എല്ലാം വരാൻ സാധ്യത വളരെ കൂടുതലാണ്.ഇതിന്റെയെല്ലാം ആദ്യ സൂചനകളായി പലപ്പോഴും കഴുത്തിൽ കറുപ്പ് നിറം കാണാറുണ്ട്. ഈ അവസ്ഥ ചെറിയ കുട്ടികളിൽ കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് കൂടുമ്പോഴും ഇങ്ങനെ കാണിക്കാറുണ്ട്. അതായത് പഞ്ചസാരയുടെ അളവ്നിയന്ത്രിക്കാൻ ശരീരത്തിന് സാധിക്കാതെ വരുമ്പോഴും ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇത് കുട്ടികളിലാണ്കാണുന്നെങ്കിൽ കാര്യമായി തന്നെ പരിഗണിക്കുക. എന്തുകൊണ്ടാണ് ഈ ആക്കാന്തോസിസ് ഉണ്ടാകുന്നത് എന്നുള്ളത് തിരിച്ചറിഞ്ഞ്, അതിനെ പരിഹരിക്കുക ആണ് ഇത് മാറുന്നതിനുള്ള ഏക വഴി എന്നു പറയുന്നത്. അമിതവണ്ണമാണ് ഇതിന് കാരണം എങ്കിൽ വണ്ണം കുറയ്ക്കുകയും നല്ല ഡയറ്റുകളും ജീവിതരീതിയും പരിപാലിക്കുകയും ചെയ്യുക.