നമ്മുടെ ശരീരം മുഴുവൻ രക്തക്കുഴലുകളാണ് ചുറ്റപ്പെട്ടിരിക്കുന്നത് അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്കും രക്തവും ഓക്സിജനും എത്തിക്കുന്നതും, ശരീരത്തിന്റെ താപനില പോലും നിലനിർത്തുന്നത് ഈ രക്തക്കുഴലുകളാണ്. ഏട്ടക്കുഴലുകളിൽ ഉണ്ടാകുന്ന ചില ചെറിയ ബ്ലോക്കുകൾ പോലും ശരീരത്തിന്റെ ഊഷ്മാവിനെയും, നിലനിൽപ്പിനെയും ബാധിക്കുന്നു. രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടായാൽ അവയവങ്ങളിലേക്ക് രക്തവും, ഓക്സിജനും എത്താതെ വരികയും അവയുടെ പ്രവർത്തനം ഡാമേജ് ആവുകയും ചെയ്യും. നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും ന്യൂട്രിയൻസും, വൈറ്റമിൻ, ഓക്സിജനും എല്ലാം എത്തിക്കുന്നത് ഈ രക്തക്കുഴലുകൾ തന്നെയാണ്.
അതുകൊണ്ടുതന്നെ രക്തക്കുഴലുകൾ ബ്ലോക്ക് ആയി പോകാതിരിക്കാനും അതിന്റെ ഭിത്തികളിൽ കൊളസ്ട്രോൾ പോലുള്ള ഫാറ്റുകൾ ഒട്ടിപിടിക്കാതിരിക്കാനും ശ്രദ്ധിക്കണം.ഇതിനായി നമ്മുടെ ഭക്ഷണക്രമീകരണവും വ്യായാമ ശീലവും മാറ്റേണ്ടതുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന വെയ്സ്റ്റും, കൊഴുപ്പും എല്ലാത്തിനേയും ശുദ്ധീകരിച്ച് അരിച്ച് കളയുന്നത് കിഡ്നിയും, ലിവറും, ശ്വാസകോശവും പോലെയുള്ള അവയവങ്ങളാണ്.
അതുകൊണ്ടുതന്നെ ഇവയുടെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിന് രക്തക്കുഴലുകളിൽ ബ്ലോക്കുകള്‍ ഇല്ലാതിരിക്കേണ്ടത് അത്യാവശ്യമാണ്. ഇനി ഏതെങ്കിലും തരത്തിൽ ബ്ലോക്കുകളും മറ്റും ഉണ്ടാകുമ്പോൾ ഈ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ഇത് ശരീരത്തെ കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രക്തക്കുഴലുകളെ ക്ലീൻ ആക്കി വെക്കുന്നതിനെ നാം ധാരാളം വെള്ളം കുടിക്കുക എന്നത് ഒരു പ്രഥമ ആവശ്യമാണ്. അതിനോടൊപ്പം തന്നെ ശരീരത്തിലേക്ക് ഓക്സിജൻ ലെവൽ കൂട്ടുന്ന രീതിയിലുള്ള ഇലക്കറികളും പച്ചക്കറികളും കഴിക്കുക. കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും കുറവായി ഉപയോഗിക്കുക. നല്ല രീതിയിൽ വ്യായാമം ചെയ്ത് ശരീരത്തിലെ ഫാറ്റിനെ കുറയ്ക്കാൻ ശ്രമിക്കുക.