പ്രമേഹം ഇന്നൊരു സർവ്വസാധാരണ രോഗമായി, എല്ലാ ആളുകളിലും കാണപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ്. പ്രമേഹത്തെ കുറിച്ച് എല്ലാം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും പ്രമേഹ രോഗികൾ പോലും അതിന് നിയന്ത്രിക്കാൻ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുന്ന സാഹചര്യവും കാണാറുണ്ട്. പ്രമേഹം എന്ന രോഗം ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ, അത് ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്കും എത്തുന്നു എന്നുള്ളതാണ് ഏറ്റവും ഗുരുതരമായ പ്രശ്നമായി കാണുന്നത്.
ഇത് ഓരോ അവയവങ്ങളെയായി ഡാമേജ് ആക്കുന്നതിനും കാരണമാകുന്നു. പ്രമേഹം എന്നത് ഒരു ജീവിതശൈലി രോഗമായതുകൊണ്ട് തന്നെ അതിന് നിയന്ത്രിക്കുന്നതിന് നമ്മുടെ ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ തന്നെയാണ് ആവശ്യമായിട്ടുള്ളത്. കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് കൂടിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയും, നല്ല വ്യായാമങ്ങൾ ശീലമാകുകയാണ് ഏറ്റവും ഉത്തമമായ മാർഗം. ഇങ്ങനെ സ്ഥിരമായി ശ്രദ്ധിക്കുന്നതിലൂടെ പ്രമേഹം എന്ന രോഗത്തെ നിയന്ത്രിക്കാനും നമുക്ക് സാധിക്കും. പ്രമേഹം എന്ന രോഗം രണ്ടു തരത്തിലാണ് ഉള്ളത് അത് ടൈപ്പ് വണ്ണും,ടൈപ്പ് ടുവും ആണ്.
ടൈപ്പ് 1 പ്രമേഹം എന്നത് പാൻക്രിയാസ് ഗ്രന്ഥിക്ക് ഇൻസുലിൻ ഉൽപാദിപ്പിക്കാൻ കഴിയാതെ വരുന്നതുമൂലം ശരീരത്തിന് ഇൻസുലിൻ പവർ ഇല്ലാതെ വരുന്ന അവസ്ഥയാണ്. ഇതുമൂലം ഇൻസുലിൻ പുറത്തുനിന്നും ഇഞ്ചക്ട് ചെയ്യേണ്ടതായി വരാറുണ്ട്. ഇത് ചെറിയ കുട്ടികളിലാണ് അദികവും കാണാറ്. ടൈപ്പ് ടു ശരീരത്തിൽ ഉള്ള ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ്. രണ്ടു തരത്തിൽ ആണെങ്കിലും നമ്മുടെ ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെ കൊടുക്കുന്ന ഗ്ലൂക്കോസ് രക്തത്തിൽ എത്തുന്നുണ്ടെങ്കിലും ഇത് ക്ലോശങ്ങളിലേക്ക് എത്താതെ വരികയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുന്നതുമാണ് പ്രമേഹത്തിന് കാരണമാകുന്നത്.