ഒരാളുടെ ജീവിത സൗഭാഗ്യങ്ങളും, നേട്ടങ്ങളും നഷ്ടങ്ങളും എല്ലാം അയാൾ ജനിച്ച ജന്മനക്ഷത്രത്തെയും ഗ്രഹനിലയും ബന്ധിച്ചിരിക്കുന്നു. ഒരേ നാളിൽ ജനിച്ച ആളുകളാണെങ്കിലും അവർക്ക് ഒരേ സ്വഭാവമോ, ഒരേ സൗഭാഗ്യങ്ങളോ ആയിരിക്കില്ല ജീവിതത്തിൽ ഉണ്ടായിരിക്കുക. അവരുടെ ഗ്രഹനിലയിലുള്ള വ്യത്യാസം കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. എങ്കിൽ കൂടിയും ഒരേ നക്ഷത്രക്കാർക്ക് ചില ഭാഗ്യ സൗഭാഗ്യങ്ങളും നിർഭാഗ്യങ്ങളും ഒരുപോലെ തന്നെ ഉണ്ടായിരിക്കും എന്നുള്ളതും വസ്തുതയാണ്. ഇത്തരത്തിൽ ഒരെപ്പോലെ ഭാഗ്യ നിർഭാഗ്യങ്ങളും ഈശ്വര കടാക്ഷങ്ങളുമുള്ള ചില നാളുകൾ ഉണ്ട്. പൊതുവേ ഈ നാളുകളിൽ ജനിച്ച ആളുകൾക്ക് ഈശ്വരാനുഗ്രഹവും ഭാഗ്യങ്ങളും കൂടുതലാണ് എന്നാണ് പറയപ്പെടുന്നത്.
ഇത് കൂട്ടത്തിൽ നക്ഷത്രങ്ങൾ ആദ്യമായി പറയുന്നത് പൂരം നക്ഷത്രത്തെയാണ്. പൂരം നാളിൽ ജനിച്ച ആളുകൾ പൊതുവേ ശുദ്ധമനസ്സുള്ളവർ ആയിരിക്കും. കളങ്കമില്ലാത്ത മനസ്സ് ആയിരിക്കും അവർക്കുണ്ടായിരിക്കുക. അതുകൊണ്ടുതന്നെ ഇവർക്ക് ദൈവ കടാക്ഷങ്ങളും ഭാഗ്യങ്ങളും പൊതുവേ കൂടുതൽ ലഭിക്കുന്നു എന്ന് കണ്ടറിയാൻ സാധിക്കും.പ്രതീക്ഷിക്കാത്ത സമയത്ത് അവർക്ക് സൗഭാഗ്യങ്ങൾ കടന്നുവരും.അടുത്തതായി പറയുന്നത് നക്ഷത്രം വിശാഖം നക്ഷത്രമാണ്.
സത്യത്തിനും നീതിക്കും വേണ്ടി ഏത് അറ്റം വരെയും പോരാടാൻ ഇവർ തയ്യാറായിരിക്കും. അതുകൊണ്ടുതന്നെ ഇവർക്ക് ജീവിതത്തിൽ ദൈവകടാക്ഷം എപ്പോഴും ഉണ്ടായിരിക്കും. പുണർതം നക്ഷത്രമാണ് അടുത്തതായി പറയുന്നത്. ഇവർ ഏത് സാഹചര്യങ്ങളെയും നല്ല മനക്കട്ടിയോടു കൂടി നേരിടാൻ തയ്യാറുള്ളവർ ആയിരിക്കും. സ്വന്തം ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ അതിനുവേണ്ടി എത്രത്തോളം വേണമെങ്കിൽ പരിശ്രമിക്കുന്ന ആളുകൾ ആയിരിക്കും ആയില്യം നക്ഷത്രക്കാർ.ഭരണി നക്ഷത്രത്തിൽ പെട്ട ആളുകൾക്ക് ആഗ്രഹിക്കാതെ തന്നെ ജീവിതത്തിലേക്ക് എല്ലാ സ്വാഭാവികളും വന്നുചേരുന്നു.