എല്ലാ വീടുകളിലും സന്ധ്യാനേരമായാൽ വിളക്ക് കത്തിക്കുന്നത് ഒരു രീതിയാണ്. വിളക്കിൽ എണ്ണ തിരികൾ ഇട്ട് അതിന്റെ അറ്റം കൂർപ്പിച്ച് ഇതിലേക്ക് തീ കൊളുത്തുകയാണ് ചെയ്യാറ്. ദിവസവും രാവിലെയും വൈകിട്ടും ആയി രണ്ടുനേരം വിളക്കുകൾ തെളിയിക്കുന്നത് വീടിന് ഒരു ഐശ്വര്യം നൽകുന്ന കാര്യമാണ്.രാവിലെ ഉണർന്നു എഴുന്നേറ്റ് ഉടനെ കുളിച്ച് വൃത്തിയായി പൂജാമുറിയിൽ വിളക്ക് തെളിയിക്കുന്നത് മനസ്സിനും വീടിനും ഒരു ഐശ്വര്യം നൽകുന്നു.ഇതുതന്നെ വൈകിട്ടും തുടരുന്നു. രണ്ടുനേരവും കത്തിക്കാൻ കഴിയാത്തവർ ആണെങ്കിൽ വൈകിട്ട് കത്തിക്കുമെന്നത് തീർച്ചയാണ്.
ഇങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ഒരുതവണ ഉപയോഗിച്ച് തിരി മുഴുവൻ കഴിഞ്ഞിട്ടില്ലെങ്കിൽ, അത് അടുത്ത ദിവസം ബാക്കി ഉപയോഗിക്കാമോ എന്നുള്ളത് ചില ആളുകൾക്കെങ്കിലും സംശയം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ് വാസ്തവം.പലരും ദിവസവും പുതിയ പുതിയ തിരികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ പഴയ തിരി വലിച്ചെറിയുകയോ, മാറ്റി വയ്ക്കുകയോ ചെയ്യുന്നു. നാം ചെയ്യുന്ന വലിയ തെറ്റുകളാണ് ഈ പഴയ തിരി ഉപയോഗിക്കുന്നതും, ഉപയോഗിച്ച തിരി വലിച്ചെറിയുന്നതും. ഉപയോഗിച്ച് എന്ന വീണ്ടും അതിലേക്ക് കുറച്ചുകൂടി എണ്ണ ഒഴിച്ച് ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല.
പക്ഷേ തിരികൾ എപ്പോഴും പുതിയത് വേണംഉപയോഗിക്കാൻ.ഇനി ഒരിക്കലും ഉപയോഗിച്ച് ഒരിക്കലും വലിച്ചെറിയാതെ ഒരു പാത്രത്തിലോ മറ്റൊ സൂക്ഷിച്ച് എടുത്തു വയ്ക്കുക. പിന്നീട് ദിവസവും വീട്ടിൽ വൈകിട്ട് നമ്മൾ സാമ്പ്രാണിയോ മറ്റോ കത്തിക്കാറുണ്ട്. ഇത്തരത്തിൽ പുകയ്ക്കുന്ന കാര്യങ്ങൾക്ക് വേണ്ടി ഈ തിരികളെ ഉപയോഗിക്കുക.ഒരിക്കലും വലിച്ചെറിയരുത്. ഇത് നമ്മൾ ചവിട്ടി നടക്കുന്ന സ്ഥലത്താണെങ്കിൽ അത് വളരെയധികം ദോഷം ചെയ്യും.