കണ്ണുകളെ കുറിച്ച് നിങ്ങൾ ബോധവാന്മാരാണോ?

ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള ഒരു അവയവമാണ് കണ്ണ് എന്നത്.കണ്ണുകൾക്ക് മറ്റ് അവയവങ്ങളെ പോലെ തന്നെ ഏതൊരു രോഗവും പെട്ടെന്ന് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളതാണ്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം വരാൻ സാധ്യതയുള്ളതും പ്രമേഹം തന്നെയാണ്. പ്രമേഹം എന്ന രോഗം ശരീരത്തിൽ ഏറ്റവും ആദ്യമായി മാരകമായി ബാധിക്കുന്നത് കണ്ണുകളെയായിരിക്കും. കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുകയോ അല്ലെങ്കിൽ കാഴ്ച ശക്തി കുറയുകയോ ചെയ്യാം. മോഡേൺ മെഡിസിൻ ഇത്രയൊക്കെ പുരോഗമിച്ചിട്ടു പോലും ശരീരത്തെ ബാധിക്കുന്ന, അല്ലെങ്കിൽ കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ തടയുന്നതിന്, അവയെ ചെറുത് നിൽക്കുന്നതിനും,.

കാഴ്ച ശക്തി നഷ്ടപ്പെടാതിരിക്കുന്നതിനും, നഷ്ടപ്പെട്ട കാഴ്ചശക്തി തിരിച്ചെടുക്കുന്നതിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും ഇത് ആരോഗ്യ സ്ഥാപനങ്ങളുടെയോ ചികിത്സകളുടെയോ പ്രശ്നമല്ല. നാം മനുഷ്യരുടെ തന്നെ പ്രശ്നമാണ്. നമ്മുടെ ജീവിതരീതിയിൽ വരുത്താത്ത മാറ്റങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുന്നതിനെ കാരണം യഥാർത്ഥത്തിൽ കണ്ണുകൾക്ക് നേരിട്ടുണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടല്ല. ശരീരത്തിൽ ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങൾ കൊണ്ടാണ്. അതുകൊണ്ടുതന്നെ ആ പ്രശ്നങ്ങളെ പരിഹരിക്കാതെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടുന്നത് തടയാൻ നമുക്ക് സാധിക്കില്ല.കണ്ണിന്റെ ലെൻസ് മാറ്റുന്ന കാറ്റ് ട്രാക്ക് ഓപ്പറേഷൻ മുൻപെല്ലാം 60,70 വയസ്സുകളിൽ ആണ് ചെയ്തിരുന്നത്.

എന്നാൽ ഇന്നത് 40, 45 വയസ്സിൽ തന്നെ ചെയ്യേണ്ട അവസ്ഥയിലേക്ക് നമ്മുടെ ലോകം മാറിയിരിക്കുന്നു.കണ്ണിന്റെ ചികിത്സയ്ക്ക് ഏതെങ്കിലും ഒരു ഡോക്ടറെ പോയി കാണുന്നതുകൊണ്ട് ഉപകാരം യഥാർത്ഥത്തിൽ ഉണ്ടാകാറില്ല ഇതിനെ തീർച്ചയായും ഒരു ഒഫ്താൽമോളജിസ്റ്റിനെ കാണുകയാണ് വേണ്ടത്.കണ്ണിന്റെ പ്രശ്നങ്ങളെ വളരെ സൂക്ഷ്മതയോടെ കൂടി കൈകാര്യം ചെയ്യേണ്ട ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *