ഓം നമശിവായ എന്ന ഉച്ചാരണം പരമശിവനെ വാഴ്ത്തുന്നതാണ്. അല്ലെങ്കിൽ ഭഗവാനെ നമിക്കുന്നു എന്നുള്ളതാണ്. ഓം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്. നമശിവായ കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങളെയാണ് ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നിവ.പഞ്ചാക്ഷരിയും മന്ത്രം ജപിക്കുന്നത് കൊണ്ട് നാം ഭഗവാനിലേക്ക് കൂടുതൽ അടുക്കുന്നു, ഭഗവാനു പൂർണമായും സമർപ്പിക്കുന്നു എന്നുള്ളതാണ് അർത്ഥമാക്കുന്നത്.വാനിലേക്ക് കൂടുതൽ അടുപ്പം നമ്മളെ പരീക്ഷിക്കും എന്നുള്ളതും എന്നാൽ ഇത് നമുക്ക് കൂടുതൽ ഗുണങ്ങൾ നൽകുന്നു എന്നുള്ളതുമാണ് വിശ്വാസം.
പഞ്ചാക്ഷരി മന്ത്രം നമ്മൾ എത്ര ജപിക്കുന്നു അത്രയും നമ്മൾ ജീവിതത്തിലേക്ക് ഐശ്വര്യവും ഗുണവും സന്തോഷവും കൊണ്ടുവരുന്നു എന്നുള്ളതാണ്. ഓം നമശിവായ ഉരുവിടുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിൽ നിന്നും പലതരത്തിലുള്ള കലഹങ്ങളും ഒഴിഞ്ഞുപോകുന്നു. വീട്ടിൽ സമാധാനം നിലനിൽക്കുന്നു. അപകടങ്ങൾ ഒഴിവാകുന്നു. ഏത് ആപത്ഘട്ടത്തിലും ഏത് വിഷമത്തിലും മനസ്സുരുകി പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു മൂല മന്ത്രമാണ് ഓം നമശിവായ എന്നത്. ഭഗവാൻ എല്ലാ ആളുകളെയും പരീക്ഷിക്കുന്നു. തന്റെ പരീക്ഷണത്തിൽ പിടിച്ചു നിൽക്കുന്നവർ ആരൊക്കെയെന്ന് അറിയുന്നതിനാണ് ഇത്.
ഭഗവാൻ തന്നോട് പ്രാർത്ഥിക്കുന്ന എല്ലാ ആളുകൾക്കും പ്രാർത്ഥിച്ച ഉടനെ തന്നെ പ്രസാദിക്കണമെന്ന് ഇല്ല. ഭഗവാൻ കഴിയുന്നത്ര പരീക്ഷകൾ തന്നും തരാതെയും എല്ലാം തന്നെ പരീക്ഷിക്കാം. എന്നാൽ തന്റെ പരീക്ഷണത്തെ നേരിടാനുള്ള ശക്തിയുള്ള മനസ്സുള്ളവരും, തന്നോട് മനസ്സുരുകി പ്രാർത്ഥിക്കുന്നവരും ആരൊക്കെ എന്നും എത്രത്തോളം എന്ന് മനസ്സിലാക്കുന്നതിനാണ് ഈ പരീക്ഷണങ്ങൾ. പ്രാർത്ഥിച്ച ഉടനെ തന്നെ നമുക്ക് ആഗ്രഹിച്ച കാര്യം സാധിക്കുകയാണെങ്കിൽ പിന്നെ നമ്മുടെ പ്രാർത്ഥനയ്ക്കും ഭഗവാനും എന്തു വിലയാണ് നാം കൽപ്പിക്കുന്നത്.