ബന്ധപ്പെടുന്ന സമയത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഭയപ്പാട്.

പലരും പുറത്തു പറയാൻ മടിക്കുന്ന ഒരു കാര്യമാണ് ഇത്. ഭർത്താവുമായി ബന്ധപ്പെടുന്ന സമയത്ത് ഭയമാണ് എന്നുള്ള കാര്യം.പലരും ഇത് പുറത്തു പറയാത്തത് കൊണ്ട് തന്നെ, എനിക്ക് മാത്രമാണോ ഇങ്ങനെയുള്ളത് എന്ന് ചിന്തിച്ച് കൂടുതൽ ഡിപ്രഷനിലേക്ക് പോകുന്നതായി കാണാറുണ്ട്.മിക്കപ്പോഴും മറ്റാളുകളിൽ നിന്നും പറഞ് കേട്ടിട്ടുള്ള അറിവ് കൊണ്ടായിരിക്കും ഈ ഭയപ്പാട് ഉണ്ടാകുന്നത്. വിവാഹം കഴിഞ്ഞ് ആളുകൾ കഴിക്കാൻ പോകുന്ന ആളുകളെ പലപ്പോഴും സെക്സിനെ കുറിച്ച് ഭീകരമായി പറഞ്ഞു ഭയപ്പെടുത്താറുണ്ട്. ഇത്തരത്തിൽ പറഞ്ഞു കേൾക്കുന്നത് വെച്ച് അവർ വിവാഹം കഴിഞ്ഞ് സെക്സിൽ ഏർപ്പെടുമ്പോൾ അവരുടെ മനസ്സിലെ ഭയം മൂലം ഇതിന് ഏർപ്പെടുന്നതിനെ അവർക്ക് താല്പര്യം ഉണ്ടാകാതെ വരുന്നു.

സെക്ഷ്വൽ ലൈഫ് എല്ലാവർക്കും ഒരുപോലെ നടക്കുന്ന ഒരു കാര്യമല്ല. പലർക്കും പലരീതിയിൽ ആയിരിക്കും അതിന്റെ അനുഭവങ്ങൾ ഉണ്ടാവുക. അതുകൊണ്ടുതന്നെ പലരും അവരുടെ മറ്റ് ബന്ധുക്കൾക്കോ ഫ്രണ്ട്സിനൊക്കെ പറഞ്ഞുകൊടുക്കുന്നതും അവരുടെ അനുഭവത്തിൽ നിന്നും ആയിരിക്കും. പലർക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അയരിക്കും. ചിലർക്ക് മറ്റ് ആളുകൾ അവരുടെ ശരീരത്തിൽ സ്പർശിക്കുന്നത് താല്പര്യമില്ലാതെ വരും, ചിലർക്ക് ബന്ധപ്പെടുന്ന സമയം ഇഷ്ടപ്പെടാതെ വരുന്നവൻ എന്നിങ്ങനെ പലതരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

എന്നാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒരുതവണ കാണിച്ച ആളുകൾ അടുത്ത തവണ ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ല എന്ന് പങ്കാളിക്ക് വാക്ക് കൊടുക്കുന്നു, എന്നുണ്ടെങ്കിൽ പോലും അടുത്ത തവണയും ഇതേ ബുദ്ധിമുട്ട് തന്നെ ഉണ്ടാകുന്നു. ഇത് ആ സമയമെടുക്കുമ്പോൾ അവരുടെ മനസ്സിലുള്ള ഭയം പുറത്തുവരുന്നതുകൊണ്ടാണ്. ഇങ്ങനെ സ്ഥിരമായി ഉണ്ടാകുന്ന ആളുകൾ ആണെങ്കിൽ ഒരു ഡോക്ടറുടെ, സൈക്കോളജിസ്റ്റ്ന്റെ സഹായം തേടുന്നത് എന്തുകൊണ്ടും നല്ല ഒരു കാര്യമാണ്. പുറത്ത് പറയാൻ മടിച്ചിരിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *