ഇന്ന് കാൻസർ എന്ന രോഗം എല്ലാ സമൂഹത്തിനിടയിലും സർവസാധാരണമായി മാറിയിരിക്കുകയാണ്. ക്യാൻസർ ട്രീറ്റ്മെന്റ് ഹോസ്പിറ്റലുകളും, ഡയാലിസിസ് സെന്ററുകളും, എന്നിങ്ങനെ ആരോഗ്യ മേഖലയിൽ ഒരുപാട് ഉന്നമനങ്ങൾ വന്നിട്ടുണ്ടെങ്കിലും രോഗസാധ്യതകളും ഇന്ന് വർദ്ധിച്ച് വരുന്ന കണ്ടീഷനാണ് കാണുന്നത്. ജീവിതരീതിയും, ഭക്ഷണക്രമവും, വ്യായാമമില്ലാത്ത ശീലവും എല്ലാമാണ് ഇതിനെല്ലാം പ്രധാനമായും കാരണമായി വരുന്നത്. മരിക്കുന്ന ആളുകളുടെ ലിസ്റ്റ് എടുത്താൽ ആറിൽ ഒരാൾ മരിക്കുന്നത് ക്യാൻസർ എന്ന രോഗം ബാധിച്ചിട്ടായിരിക്കും എന്നുള്ളത് ഉറപ്പാണ്. ശരീരത്തിന്റെ മുടി മുതൽ കാലിന്റെ പെരുവിരൽ വരെ ഓരോ അവയവനെയും ക്യാൻസർ ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും ആയി കണ്ടുവരുന്ന ക്യാൻസർ ലങ് ക്യാൻസർ ആണ്. എങ്കിലും കേരളത്തിലേക്ക് വരുമ്പോൾ അത് ബ്രസ്റ്റ് ക്യാൻസറിലേക്ക് വഴിമാറുന്നു. ഓരോ ക്യാൻസറിനും ആദ്യഘട്ടം മുതലേ ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങാറുണ്ട്.
ഇതേ സന്ദർഭത്തിൽ ഇതിനെ കണ്ടുപിടിക്കുകയാണെങ്കിൽ കൂടുതൽ കോംപ്ലിക്കേഷൻസ് ഒന്നുമില്ലാതെ തന്നെ ചെറിയ മരുന്നുകളും ചെറിയ ട്രീറ്റ്മെന്റ് കൊണ്ട് ഇതിനെ തുടച്ചു മാറ്റാവുന്നതാണ്. ഇതിന്റെ ലക്ഷണങ്ങളെ അവഗണിക്കുമ്പോൾ ആണ് ഇത് കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാക്കുകയും ഓരോ അവയവങ്ങളെ ക്യാൻസർ കവർന്നു തിന്നുകയും മരണകാരണമായി മാറുകയും ചെയ്യുന്നത്.ഈയടുത്തകാലത്തായി വൻകുടലിൽ വരുന്ന ക്യാൻസറുകൾ വർദ്ധിച്ചു വരുന്നതായി കാണുന്നുണ്ട്. ക്യാൻസർ ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ ഇതിനെ പ്രതിരോധിക്കാനായി വളരെയധികം ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഇത് ശരീരത്തെ ബാധിക്കാതിരിക്കാനാണ് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇതിനെ ഉതകുന്ന രീതിയിലുള്ള ഭക്ഷണക്രമീകരണവും വ്യായാമവും നല്ല ജീവിതരീതിയും നാം നയിക്കേണ്ടത്അ അനിവാര്യമാണ്.