ഉപ്പ് ഉപയോഗിക്കാത്ത വീടുകൾ ഉണ്ടോ?ഉണ്ടാകില്ല ഉപ്പ് ഇല്ലാതെ കളികൾക്കും ഭക്ഷണത്തിനും ഒന്നും ടേസ്റ്റ് ഉണ്ടാകില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ ഈ ഉപ്പ് തന്നെ വീടിനും വീട്ടുകാർക്കും ദോഷമായി മാറുന്നത് എപ്പോഴാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ജ്യോതിഷപരമായി പറയുകയാണെങ്കിൽ ഉപ്പിന് വളരെയധികം വലിയ സ്ഥാനമാണുള്ളത്. ഉപ്പിനെ നെഗറ്റീവ് എനർജിയെ വലിച്ചെടുക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ് തെളിയുന്നത്. ചന്ദ്രഗ്രഹമായും ശുക്രഗ്രഹമായും ഉപ്പിനെ വളരെ വലിയ സ്ഥാനമുണ്ട്.നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉപ്പ് ഐശ്വര്യത്തിന് പ്രത്യേകമായാണ് തിളങ്ങുന്നത്. എന്നാൽ ഉപ്പുകൊണ്ട് പലതരത്തിലുള്ള ദോഷങ്ങളും നമുക്ക് വന്നുചേരാൻ ഇടയുണ്ട്. അത് നമ്മൾ മനസ്സിലാക്കിയിരിക്കണം.ഉപിന്നെ കൃത്യമായി കൈകാര്യം ചെയ്യുകയാണെങ്കിൽ ഒരുപാട് സാമ്പത്തികമായി ഉന്നമനത്തിനും ഐശ്വര്യങ്ങൾക്കും ഉപ്പ് കാരണമായി മാറാറുണ്ട്.ഉപ്പ് സൂക്ഷിക്കുന്ന പാത്രങ്ങൾക്ക് ഒരുപാട് പ്രത്യേകതകളുണ്ട്.
ഉപ്പ് ഒരിക്കലും സ്റ്റീൽ പാത്രങ്ങളിൽ സൂക്ഷിക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരുപാട് ശനി ദോഷങ്ങളും പ്രശ്നങ്ങളും കുടുംബത്തിനും വന്ന് ചേരാൻ ഇട ഉണ്ട്. ഉപ്പ് എപ്പോഴും ചില്ല് പാത്രങ്ങളിൽ മാത്രം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ശരീരത്തിനും കുടുംബത്തിനും ഉണ്ടാക്കും. ഉപ്പ് കൈകാര്യം ചെയ്യുന്ന സമയത്ത് താഴെ വീഴുന്നത് വളരെ വലിയ ദോഷമാണ്. ചന്ദ്രദോഷവും ശുക്രദോഷവും വന്നുചേരാൻ ഇടയുണ്ട്. ഇതുമൂലം കുടുംബം കടുത്ത ദാരിദ്ര്യത്തിലേക്ക് കടന്നു പോകാൻ ഇടയുണ്ട്.നാം ശ്രദ്ധിക്കേണ്ടത്. ഉപ്പ് കൈമാറ്റം ചെയ്യുമ്പോഴാണ്. യാതൊരു കാരണവശാലും സന്ധ്യക്ക് ശേഷം ഉപ്പ് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല.മറ്റൊന്ന് ഉപ്പ് ഒരിക്കലും കൈകളിൽ കൊടുക്കാൻ പാടുള്ളതല്ല. ഇത് പരദോഷങ്ങളും നമുക്കും നമ്മുടെ കുടുംബത്തിനും വരുത്തി വയ്ക്കുന്നു .