ചോരക്കണ്ണുമായി വീട്ടു പരിസരത്ത് പാതും, പതുങ്ങിയും നടക്കുന്ന ചെമ്പോത്ത് അല്ലെങ്കിൽ ഉപ്പനെ നമ്മൾ കണ്ടിട്ടുണ്ട്. കാണുമ്പോൾ ഒരു ആലോചകത്തം തോന്നുമെങ്കിലും ഇവൻ നമ്മുടെ വീട്ടിൽ വരുന്നതുകൊണ്ടുള്ള ഗുണങ്ങൾ ഏറെയാണ്. ചെമ്പോത്ത്, ഉപ്പൻ,ചകോരം എന്നൊക്കെ ഇവനെ പേര് പറയാറുണ്ട്. കർഷകരുടെ മിത്രം എന്നും ഇവനെ പറയാറുണ്ട്. കാരണം പാടത്തും തൊടിയിലും എല്ലാം നടന്നു വിള നശിപ്പിക്കുന്ന കീടങ്ങളെയും ചെറു ജീവികളെയും ഇവ പിടിച്ചുനിന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇന്ന് ഇവ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നും പറയപ്പെടുന്നു. ഉപ്പൻ ഇരിക്കുന്നിടത്ത് പാമ്പ് ഉണ്ടാകും എന്നും പറയപ്പെടാറുണ്ട്. കാരണം ഈ ഉപ്പൻ പാമ്പുകളെ പിടിച്ച് അവിടെ കണ്ണുകൾ കുത്തി ഭക്ഷിക്കുന്നു. നമ്മളെതെങ്കിലും യാത്രയ്ക്ക് പുറപ്പെടുമ്പോൾ അതിനെ ശകുനമായി ഉപ്പൻ വരുന്നത് വളരെ നല്ല കാര്യമാണ് പലപ്പോഴും അനുഭവങ്ങൾ ഉണ്ടാകാറുണ്ട്.
ഏറ്റവും നല്ല ശകുനമായും, നമ്മൾ ഏർപ്പെടുന്ന പ്രവർത്തിക്ക് നല്ല പോസിറ്റീവ് എനർജി കൊണ്ടുവരുന്നതിനും ഇതിന്റെ ശകുനം കൊണ്ട് സാധിക്കുന്നു.പക്ഷിയുടെ പോസിറ്റീവ് എനർജിയെക്കുറിച്ചും അതുകൊണ്ടുതന്ന നല്ല ഗുണങ്ങളെക്കുറിച്ച് ഒരുപാട് ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ചെമ്പോത്തു വീട്ടിലോ, വീട്ടു പരിസരത്ത് വരുമ്പോൾ അതിനെ ഓടിച്ചു വിടാതിരിക്കുക. നിങ്ങൾക്ക് സാമൂഹികപരമായും സാമ്പത്തികപരമായും ഉന്നമനം കൊണ്ടുവരുന്നതിന് സഹായിക്കുന്നു. ഉപ്പന്റെ ചെങ്കൽ നിറവും ചുവന്ന കണ്ണുകളും വളരെ പ്രത്യേകതയുള്ളതാണ്. ചിലർക്ക് ഇവനെ കാണുന്നത് ഒരു ഭയമായി തോന്നാറുണ്ട്. എങ്കിലും ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഒരിക്കലും നിങ്ങൾ അതിനെ ഓടിച്ചു വിടില്ല. ഏതെങ്കിലും ഒരു യാത്രയ്ക്ക് ഇറങ്ങുമ്പോൾ ചെമ്പോത്തിനെ കണ്ടുകൊണ്ടാണ് ഇറങ്ങുന്നത് എങ്കിൽ അത് ഏറ്റവും നല്ല ഒരു യാത്രയായിരിക്കും.