ആസ്മ എന്ന രോഗം ശ്വാസകോശത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൊണ്ട് ഒരു വ്യക്തിക്ക് ശ്വസനത്തിൽ ഉണ്ടാകുന്ന തടസ്സങ്ങളാണ്. പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നതല്ല ആസ്മ. വളരെ വർഷങ്ങൾക്കു മുൻപ് ഇതിന്റെ ചെറിയതോതിൽ ഉള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും .അലർജികളും, തുമ്മലും പോലെയാണ് ഇവ തുടങ്ങുക. പിന്നീടാണ് ഇവ ആസ്മ എന്ന രോഗത്തിലേക്ക് എത്തിച്ചേരുന്നത്.പൊടിപടലങ്ങളിൽ നിന്നുമല്ല ആസ്മ എന്ന രോഗം ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നമ്മുടെ പാരമ്പര്യം തന്നെയാണ്. പാരമ്പര്യത്തിലുള്ള രോഗമാണ് പിന്നീട് പകർന്നു പകർന്ന് എല്ലാ തലമുറകളിലേക്കും എത്തിച്ചേരുന്നത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ ലക്ഷണങ്ങൾ തുടങ്ങുമ്പോൾ തന്നെ അതിനെ നല്ല രീതിയിൽ ട്രീറ്റ് ചെയ്യുകയാണെങ്കിൽ, കൂടുതൽ കോംപ്ലിക്കേഷൻസ് ഇല്ലാതെ ആസ്മ എന്ന രോഗത്തിലേക്ക് പോകാതെ രക്ഷപ്പെടാൻ ആകും.
ചിലർക്ക് ഇത് കുഞ്ഞു പ്രായത്തിൽ തന്നെ തുടങ്ങാറുണ്ട് ഒന്നോ രണ്ടോ വയസ്സിൽ തന്നെ തുടങ്ങാറുണ്ട് അപ്പോൾ തന്നെ ഡോക്ടറെ കാണിച്ച് ട്രീറ്റ്മെന്റ് ചെയ്യുക. ആസ്മ എന്ന രോഗം വരുന്നത് പൊടിയിൽ നിന്നുമല്ല. നാം കഴിയുന്ന ഭക്ഷണമാണ് ഇതിന് കാരണമായി പ്രധാനമായും വരുന്നത്. കഴിക്കുന്ന അരിഭക്ഷണങ്ങളും, ഏറ്റവും വലിയ വില്ലനായി വരുന്നത് കഞ്ഞികുടിയാണ്. മറ്റൊന്നാണ് ബേക്കറി പലഹാരങ്ങൾ കഴിക്കുന്നത്. നമ്മുടെ ഭക്ഷണ ക്രമീകരണത്തിൽ നല്ലൊരു ശ്രദ്ധ പുലർത്തി കഴിഞ്ഞാൽ തന്നെ ഈ കബം,ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നമുക്ക് വരുന്നത് ഒഴിവാക്കാൻ ആകും. അപ്പോൾ നമ്മുടെ ലൈഫിൽ ഏതൊരു രോഗത്തിനും പ്രധാനമായ കാരണമെന്ന് പറയുന്നത് നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമീകരണങ്ങളും തന്നെയാണ്.