സൂര്യഗ്രഹണ സമയത്ത് നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ.

ഹൈന്ദവ മത ആചാരപ്രകാരം ദീപാവലി ഒരു വലിയ ദിവസമാണ്. ഇന്ന് രാത്രിയിൽ സൂര്യഗ്രഹണ സമയം കഴിഞ്ഞാൽ അടുത്ത ദിവസത്തേക്ക് കടക്കുകയാണ്. ഒക്ടോബർ 25 നാളിൽ ചോതി നക്ഷത്രം ഒന്നാം പാതയിലാണ് ഇത്തവണ ദീപാവലി ദിവസം വരുന്നത്. 5.29 മുതൽ 6.2 വരെയുള്ള സമയത്താണ് സൂര്യഗ്രഹണം നടക്കുന്നത്. ഇത്തവണത്തെ സൂര്യഗ്രഹണം ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകൾക്ക് ഏറ്റവും പ്രത്യേകതയുള്ള ദിവസമാണ്. ഗ്രഹണസമയം എന്നത് പ്രത്യേകതകളോടൊപ്പം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. ഗ്രഹണത്തിന് അതിന്റേതായ പ്രാധാന്യം നൽകി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല മറ്റു മതസ്ഥരും പ്രാർത്ഥിക്കുന്നത് നല്ലതുതന്നെയാണ്. ഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്ത ചില പ്രത്യേക കാര്യങ്ങൾ ഉണ്ട്. ഇങ്ങനെ ചെയ്യുന്നത് മൂലം കുടുംബത്തിനും നമ്മുടെ ആരോഗ്യത്തിനും ഇരട്ടി ദോഷങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളതാണ് വാസ്തവം.

കുളിക്കുക അതുപോലെ ശരീരം വൃത്തിയാക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ഗ്രഹണ സമയത്ത് പരമാവധിയും ചെയ്യാതിരിക്കുക. പരമാവധി അല്ല നിർബന്ധമായും ഒഴിവാക്കുക. രണ്ടാമതായിട്ടു ശ്രദ്ധിക്കേണ്ട കാര്യം യാതൊരു കാരണവശാലും ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല. മറ്റൊന്ന് ശ്രദ്ധിക്കേണ്ട കാര്യം നാം വെച്ച ഭക്ഷണം ഉച്ചയോടു കൂടി തന്നെ കഴിച്ചു തീർക്കേണ്ടതും അത്യാവശ്യമാണ്.ഗ്രഹണസമയം കഴിഞ്ഞതിനുശേഷം നാം അന്നേദിവസം വെച്ച ഭക്ഷണം കഴിക്കുന്നത് അത്ര നല്ല കാര്യമായിട്ട് കരുതുന്നില്ല.ഓരോ നാളുകാരെയും ഓരോ രീതിയിലായിരിക്കും ഇത് ബാധിക്കുന്നത്. ചില നാളുകാർക്ക് നക്ഷത്ര വശം തന്നെ പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട് അതുകൊണ്ട് തന്നെ മറ്റാളുകളുമായി കയർക്കാനും, ദേഷ്യപ്പെടാനും, വഴക്കിടാനും ഒന്നും തുനിയരുത്.

Leave a Reply

Your email address will not be published. Required fields are marked *