പ്രമേഹ രോഗം കൊണ്ട് വലയുന്ന ഒരുപാട് ആളുകളെ നമുക്ക് കാണാൻ ആകും. ഇത് ചെറിയതോതിലും വലിയ തോതിലും ശരീരത്തെ ബാധിച്ചിട്ടുള്ള ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്.പ്രമേഹം എന്നത് എല്ലാ ആളുകളിലും എന്നപോലെതന്നെ കാണുന്ന ഒരു രോഗമായി ഇന്നത്തെ കാലത്ത് മാറിയിരിക്കുകയാണ്. ഇതിന്റെ കാരണം നാം ജീവിക്കുന്ന ജീവിതരീതികളും, നമുക്കിന്ന് കഴിക്കാൻ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പ്രത്യേകതകളും, നമ്മുടെ ശരീരത്തിന് വ്യായാമം ലഭിക്കാത്ത രീതിയിലുള്ള ജീവിതശൈലികളും ആണ്.നമ്മുടെ ഒരു ദിവസത്തെ ജീവിത രീതികൾ നമ്മൾ ആദ്യമേ ഒന്ന് ക്രമപ്പെടുത്തുന്നത് നന്നായിരിക്കും. ഇതിൽ ഏറ്റവും ആദ്യമായി നമ്മൾ നോക്കേണ്ടത് നമ്മൾ എത്രത്തോളം ഉറങ്ങുന്നു എപ്പോ എഴുന്നേൽക്കുന്നു എന്നുള്ളതുത്തന്നെയാണ്.
രാവിലെ ചില ആളുകൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നാലുമണിക്ക് 5 മണിക്ക് എഴുന്നേൽക്കുന്നതും, അമ്പലത്തിലും പള്ളിയിൽ ഒക്കെ പോകുന്നതായും കാണാറുണ്ട്. എന്നാൽ ഇതിന്റെ ആവശ്യം ഒന്നും യഥാർത്ഥത്തിൽ ഇല്ല. നമ്മൾ ഒരു ആറുമണിക്ക് നമ്മുടെ ഉറക്കം ശരിയായ രീതിയിൽ ആകുന്നത് വരെ ഉറങ്ങുന്നതാണ് ഏറ്റവും നല്ലത് ശരീരത്തിന്.രാവിലെ ഉണർന്ന് ഉടനെ ഒന്നോ രണ്ടോ ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറ്റവും നല്ല ഒരു കാര്യമാണ്.ചായ കാപ്പി എന്നിവ പോലെയുള്ള ഒഴിവാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതും നല്ല കാര്യം.ഒരു ഗ്രീൻ ടീ ആയി കുടിക്കുകയാണെങ്കിൽ ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങളും ഉണ്ടാക്കുന്നു. രാത്രി സമയങ്ങളിൽ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും, വറുത്തതും പൊരിചതുമായവ ഒഴിവാക്കുകയും, കാർബോഹൈഡ്രേറ്റ് അളവ് കുറഞ്ഞ രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതുമാണ് ശരീരത്തിന് ഗുണപ്രദം ആയിട്ടുള്ളത്.