സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല കട്ടിയുള്ള മുടി ഉണ്ടാവുക എന്നുള്ളത്. ഓരോ മുടി കൊഴിയുമ്പോഴും അവരത്രയധികം വിഷമിക്കാറുണ്ട്. കാരണം ഇടതുർന്നതും നല്ല തിക്കുള്ള കറുത്ത മുടി ഉണ്ടാകണം എന്നാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. ചെറുപ്പക്കാർ മാത്രമല്ല പ്രായമായ ആളുകളും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്. ഒരു മുടിയുടെ ആയുസ്സ് എന്ന് പറയുന്നത് ഏഴു വർഷമാണ്. ഇത് കുറഞ്ഞു കുറഞ്ഞു വരുന്നതാണ് അലോക്കേഷ്യ എന്ന ഒരു രോഗത്തിന് കാരണമാകുന്നത്. നിങ്ങളുടെ ആ വ്യക്തി കഷണ്ടി ആകുന്നതിനോ മുടി മുഴുവൻ കൊഴിഞ്ഞു പോകുന്നതിനും ഇടയുണ്ട്. പണ്ടുകാലങ്ങളിൽ എല്ലാം നമ്മുടെ വീടുകളിൽ കാച്ചിയ എണ്ണയിൽ ചെമ്പരത്തി കൊണ്ടുള്ള എണ്ണയോ എല്ലാം ഉപയോഗിച്ച് തലയിൽ തേക്കുന്ന രീതിയും മുടി വളരുന്നതിനുള്ള കാരണമാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് അതൊന്നും പ്രാവർത്തികമാകാറില്ല.
നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിനെല്ലാം കാരണം. രാത്രി ഉറങ്ങുമ്പോഴോ തലകുളിച്ചു തോർത്തുമ്പോൾ അമ്പതും അതിലധികവും കൂടി കൊഴിയുന്നുണ്ടെങ്കിൽ നിങ്ങളുടെ മുടി നാരുകളുടെ വേരുകൾക്കെല്ലാം ബലം കുറഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ വൈറ്റമിന്റെയും കാൽസ്യവും എത്രത്തോളം കുറഞ്ഞിട്ടുണ്ട് എന്ന് ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും. മുടി കൊഴിച്ചിൽ സംബന്ധമായ ഒരു ഡോക്ടറെ കാണാൻ പോവുകയാണെങ്കിൽ അതിനുമുൻപായി വിറ്റമിന്റെയും കാൽസ്യത്തിന്റെ അളവ് നോക്കുന്നത് വളരെ നന്നായിരിക്കും. അല്ലാതെ നിങ്ങൾ മരുന്ന് കഴിച്ചിട്ട് ഒരു തരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകില്ല. സ്ത്രീകളായാലും പുരുഷന്മാരായാലും തലയിൽ ചെയ്യുന്ന പല ബ്യൂട്ടി ട്രീറ്റ്മെന്റുകളും മുടികൊഴിച്ചിലിന് കാരണമായി വരാറുണ്ട്.