നമ്മളെല്ലാം മനുഷ്യരും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് തലയിൽ നല്ല കട്ടിയുള്ള മുടി ഉണ്ടാകുമോ എന്നുള്ളത്. എന്നാൽ അതുപോലെ തന്നെ വിഷമിപ്പിക്കാൻ മറ്റൊരു കാര്യമാണ് ഈ മുടി കൊഴിഞ്ഞു പോവുക എന്നുള്ളത്. ഒരു മുടി കൊഴിയുമ്പോഴും അത് നോക്കി വിഷമിക്കുന്ന ഒരുപാടാളുകളുണ്ട്. കൊറോണ വന്നു പോയതിനുശേഷം ഇത്തരത്തിലുള്ള ബുദ്ധിമുട്ട് വളരെയധികം കൂടിയിരിക്കുകയാണ്.ഇങ്ങനെ മുടി കൊഴിയുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. മുടികൊഴിച്ചിലിനെ ഒരു ഡോക്ടറെ പോയി കണ്ട് മരുന്നു കഴിച്ചതുകൊണ്ട് മാത്രം ഒരിക്കലും മുടികൊഴിച്ചിൽ പൂർണമായും മാറുന്നില്ല.മരുന്നുകൾ മാത്രമല്ല നമ്മുടെ ജീവിതശൈലി വരുത്തുന്ന മാറ്റങ്ങളും ഇതിന് ബാധിക്കുന്ന ഘടകമാണ്.
അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ഈ മുടികൊഴിച്ചിൽ ഉണ്ടായെന്ന കാരണം നമ്മൾ തിരിച്ചറിയണം. ചിലപ്പോൾ നമ്മൾ അനുഭവിക്കുന്ന കഠിനമായ ചൂടോ, അല്ലെങ്കിൽ ഏസ്സിയുടെ തണുപ്പ്, അതുമല്ല എങ്കിൽ തല നമ്മൾ കഴുകുന്ന രീതിയിൽ എല്ലാം ആയിരിക്കാം. നല്ല അളവിൽ പ്രോട്ടീനും, ആയേനും, കാൽസ്യം അടങ്ങിയിട്ടുള്ള രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മുടി വളർച്ചയ്ക്ക് മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ്.
എന്നാൽ ഇതൊന്നും അമിതമായ അളവിൽ ആവാതിരിക്കാൻ ശ്രദ്ധിക്കണം.ശരീരത്തിന്റെ ഇമ്മ്യൂണിറ്റിയെ സംരക്ഷിക്കുന്ന രീതിയിൽ കഴിക്കാവുന്ന ഒന്നാണ് ഒമേഗ ത്രീ ഫാറ്റി ആസിഡും ഇതും മുടിയുടെ വളർച്ചയ്ക്ക് ഗുണപ്രദമാണ്. അതുപോലെതന്നെ ഏറ്റവും ആവശ്യമായിട്ടുള്ള ഒരു ഘടകമാണ് വൈറ്റമിൻ ഡി എന്നത്. ഇതിനായി ഇറച്ചി, മുട്ട എന്നിവയെല്ലാം ഉപയോഗിക്കാം. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ധാരാളമായി വെള്ളം കുടിക്കുക എന്നുള്ളത്. ശരീരത്തിൽ എപ്പോഴും നല്ല അളവിൽ ജലാംശം നിലനിർത്തുക.