വിനോദ് മെല്ലെ എഴുനേറ്റു ഓരോ ചുവടും വൈക്കുമ്പോഴും വീണു പോകുമോ എന്ന പേടി ഉണ്ട് വല്ലാത്ത തളർച്ച തോന്നുന്നു ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ പവിത്ര വിളിക്കാം എന്ന് വെച്ചാൽ ശബ്ദം പുറത്തു വരില്ല ഒരു വല്ലാത്ത ശബ്ദമാണ് എൻറെ തൊണ്ടയിൽ നിന്ന് വരുന്നത് അത് കേൾക്കുമ്പോൾ അവർ കലികയറും. കാൻസർ എൻ്റെ ശബ്ദത്തെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു അയാൾ ഓരോന്നോർത്ത് വാതിൽപ്പടി വരെ മെല്ലെ ചാരി അല്പ നേരം നിന്ന് വാതിലടച്ചു ശബ്ദമുണ്ടാക്കാൻ ഒരുങ്ങുമ്പോൾ തൊട്ടടുത്ത റൂമിൽ നിന്ന് അടക്കിപിടിച്ച സംസാരം കേൾക്കുന്നു അവൾക്ക് ഏതു നേരം ഫോണിൽ സംസാരിക്കുക തന്നെയാണ് പണി അയാൾ മെല്ലെ ചുമലിൽ പിടിച്ച് നടന്നു മുറിയുടെ വാതിൽക്കൽ എത്തി അയാൾ മെല്ലെ ആ വാതിലിൽ അടിച്ചു പ്രതികരണം ഒന്നും ഇല്ല.
വീണ്ടും അയാൾ വാതിലിൽ തട്ടി അകത്തുനിന്ന് അനക്കമൊന്നും കേൾക്കുന്നില്ല ഇവൾ എന്തുചെയ്യുന്നു അയാൾക്ക് വല്ലാത്ത ക്ഷീണം തോന്നി മെല്ലെ ചുമലിൽ പിടിച്ച് നടന്ന് ഹാളില്ലേ കസേരയിലിരുന്നു.അപ്പൊ മുറിയിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കി സുരേഷ് മുറിയിൽ നിന്ന് ഇറങ്ങി വരുന്നു വിനോദിനെ കണ്ട് സുരേഷ് ഒന്ന് ഞെട്ടി ഇവനെന്താ പവിത്രയുടെ മുറിയും വിനോദിന് ഒന്നും മനസ്സിലായില്ല.ഞാൻ പല തവണ വാതിലെ തട്ടിയിട്ട് അവൾ തുറക്കാൻ വൈകിയത് എന്ത് കൊണ്ടാ? ഇവൻ എന്തിനിവിടെ വന്നു ? അങ്ങനെ പല ചോദ്യങ്ങളും അയാളുടെ മനസ്സിൽ തെളിഞ്ഞുവന്നു.
പവിത്ര നിനക്ക് ഉള്ള മരുന്ന് വാങ്ങി വരാൻ പറഞ്ഞു എന്നോട് അവൾ തലവേദനയ്ക്ക് കിടക്കുകയായിരുന്നു മുറിയിൽ അയാൾ കൃത്യതയില്ലാതെ സംസാരിച്ച എനിക്ക് മുഖം തരാതെ വേഗം ഇറങ്ങിപ്പോയി.വിനോദിനു ദാഹവും ക്ഷീണവും ഇരട്ടിച്ച പോലെ തോന്നി പവിത്രയെ കാണുന്നില്ല അവൾ എവിടെ ? മോനെ അമ്മയുടെ വിളിപോലെ തോന്നി വിനോദ് നോക്കിയപ്പോൾ സഹായത്തിനു വരുന്ന ജാനകി ചേച്ചി അവർ അടുത്ത് വന്നു ഹോസ്പിറ്റലിൽ പോയി വന്നോ നിങ്ങൾ അതിലെ മറുപടി നൽകാതെ ചേച്ചി എനിക്ക് കുടിക്കാൻ വല്ലതും വേണമെന്ന് ആംഗ്യത്തിൽ പറഞ്ഞു. എന്നെ ഒന്ന് പവിത്രയുടെ മുറിയിൽ ചെന്ന് ആക്കണം എന്നും പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.