യോനി ഭാഗത്തെ ചൊറിച്ചിൽ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്.

ഗുഹ്യഭാഗത്തെ ചൊറിച്ചിൽ കാണപ്പെടുന്നത് പൊതുവേ സ്ത്രീകളിലാണ് അധികവും. ഇത് എല്ലായ്പ്പോഴും അണുബാധ കൊണ്ട് മാത്രമായിരിക്കില്ല ഉണ്ടാകുന്നത്. ചിലപ്പോൾ ഇതിനു മറ്റു പല കാരണങ്ങളും ഉണ്ടാകാം. അത് ചിലപ്പോൾ നാം ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ പ്രത്യേകതകൾ അയ്രിക്കാം. യോനി ഭാഗത്ത് ഇവ ഇടയ്ക്കിടെ തട്ടുന്നത് ചൊറിച്ചിലിന് കാരണമായി മാറാം. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് സ്ത്രീകൾക്ക് ആ ഭാഗത്ത് ഉണ്ടാകുന്ന എന്തെങ്കിലും പ്രഷർ കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും നനവ് ഇരുന്നിട്ട് ഇൻഫെക്ഷൻ ഉണ്ടാകുന്നതും കോമൺ ആണ്.

നമ്മൾ ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളും ഈ ഇറിറ്റേഷന് കാരണമായി വരാറുണ്ട് കോട്ടൺ വസ്ത്രങ്ങൾ പരമാവധിയും കനംകുറഞ്ഞത് ഉപയോഗിക്കുന്നതാണ് നല്ലത്. നല്ല വെയിലത്തിട്ട് ഉണക്കിയതിനുശേഷം മാത്രം ഉപയോഗിക്കുക. ചെറിയ നനവോടുകൂടി നമ്മൾ ഉപയോഗിക്കുമ്പോൾ അത് ഇറിറ്റേഷൻ അല്ലെങ്കിൽ അലർജികളും ഉണ്ടാക്കാൻ കാരണമാകുന്നു. മെൻസസ് ആകുന്ന സമയത്ത് ചില സ്ത്രീകൾക്ക് പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഇത്തരത്തിലുള്ള ഇൻഫെക്ഷൻസ് ചൊറിച്ചിലുകൾ ഉണ്ടാകാറുണ്ട്.

ഇവരുടെ ഹോർമോണിന്റെ പ്രത്യേകതയാണ്. ഇത് കരുതി ചില ആളുകൾ ഈ ഭാഗം നല്ലപോലെ സോപ്പ് ഉപയോഗിച്ച്, വജൈനൽ വാഷുകൾ ഉപയോഗിച്ചു, അല്ലെങ്കിൽ ഉപ്പിട്ട വെള്ളം ഉപയോഗിച്ച് നല്ലപോലെ കഴുകും. എന്നാൽ ഇത് യഥാർത്ഥത്തിൽ അവിടത്തെ നല്ല ബാക്ടീരിയകളെ പോലും നശിപ്പിക്കുന്നതിന് കാരണമാവുകയും, ചൊറിച്ചിൽ മാറാതെ വരികയും ചെയ്യുന്നു. യോനിഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. എന്നു കരുതി വല്ലാതെ സോപ്പിടാതെ ഏറ്റവും മൈൽഡ് ആയ ഒരു സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. ആ ഭാഗത്ത് നനവിരിക്കാതെ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *