ഇന്ന് ലോകമെമ്പാടും കുട്ടികൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളെ നമുക്ക് കാണാനാകും. നമ്മുടെ ചുറ്റുപാടും തന്നെ നോക്കിയാൽ അറിയാം വിവാഹം കഴിഞ്ഞ് മൂന്നോ നാലോ വർഷമായിട്ടും അതിനേക്കാൾ ഉപരി വർഷങ്ങളായിട്ടും മക്കളില്ലാതെ വിഷമിക്കുന്ന ആളുകളെ നമുക്ക് കാണാം. ഇവർ ഒരുപാട് ചികിത്സാരീതികളിലേക്ക് പിന്നീട് പോകാറുണ്ട്. ഇൻഫെർട്ടിലിറ്റി സെന്ററുകളെയും, ഗൈനക്കോളജിസ്റ്റുകളെയും നിരന്തരം വിസിറ്റ് ചെയ്യുന്ന ആളുകളുണ്ട്. ഇതിലൂടെ അവർ ഒരുപാട് മരുന്നുകൾ കഴിക്കുകയും, പല രീതിയിലുള്ള ചികിത്സകൾ ചെയ്യുകയും ഉണ്ട്.അത്തരത്തിൽ പെട്ട ഒരു ചികിത്സയാണ് ഐവിഎഫ്. ഈ ഐവിഎഫ് ചികിത്സാരീതിയിലൂടെ ഒരുപാട് ആളുകൾക്ക് കുട്ടികൾ ഉണ്ടായ സാഹചര്യം ഉണ്ട്.
ചില ആളുകൾക്ക് ഇത് ഫെയിലാകാറുണ്ട്. എന്നാൽ വീണ്ടും പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്. ഐവിഎഫ് എന്ന ട്രീറ്റ്മെന്റ് ലോഡ് ചെയ്യുന്നത് ഒരു ഗർഭാശയത്തിൽ കുഞ്ഞിന്റെ ആദ്യപടി എന്ന രീതിയിലേക്ക് ഭ്രൂണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ബീജവും അണ്ഡവും തമ്മിൽ ലാബുകളിൽ വച്ച് മിക്സ് ചെയ്തതിനു ശേഷം ഭ്രൂണം ഉണ്ടാക്കിയെടുക്കുകയും ഇത് ഗർഭാശയത്തിലേക്ക് നിക്ഷേപിക്കുകയാണ് ഐവിഎഫ് ലൂടെ ചെയ്യുന്നത്. കുറിച്ച് പല ആളുകളിലും വളരെയധികം തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട് എങ്കിലും ഇന്നും ആളുകൾ ഇതിനെ ആശ്രയിക്കുന്നു എന്നതാണ് മനസ്സിലാക്കേണ്ട സത്യം.
എങ്കിലും ആളുകൾ ഇൻഫെർട്ടിലിറ്റിയുടെ ഏറ്റവും അവസാനത്തെ പടിയാണ് ഐവിഎഫിന് തിരഞ്ഞെടുക്കാറുള്ളത്. ശരീരത്തിനകത്ത് ബീജസംഘനം നടക്കാൻ സാഹചര്യം ഇല്ലാത്ത ആളുകൾക്ക് ഇത് വളരെയധികം ഗുണപ്രദമാണ്. നോർമലായി ഗർഭം ധരിച്ചു ഉണ്ടാകുന്ന കുഞ്ഞുങ്ങളെക്കാളും ഉപരി ഒരു വ്യത്യാസവും ഐവിഎഫിലൂടെ ഉണ്ടാകുന്ന കുട്ടികൾക്ക് ഇല്ല. ഗർഭധാരണ സഹായിക്കുക മാത്രമാണ് ഐവിലൂടെ ചെയ്യുന്നത്. ഗർഭാശയത്തിന്റെ ക്വാളിറ്റിയും നമ്മളുടെ ജീവിതരീതിയും അനുസരിച്ച് ആയിരിക്കും ഈ കുഞ്ഞ് ഉണ്ടാകുന്നതിനുള്ള സാധ്യത ഏറുന്നത്.