ഡയബറ്റിക്സ് നമുക്ക് തുടക്കത്തിൽ തന്നെ രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാൻ സാധിക്കും. ഇത് വർഷങ്ങൾക്കു മുൻപേ നമുക്ക് സാധിക്കുന്നതാണ്. ഇത് ശ്രദ്ധിക്കാതെ വിടുന്നതുകൊണ്ട് പല വർഷങ്ങൾ കഴിയുമ്പോൾ നമുക്ക് ഹാർട്ട് അറ്റാക്കും മറ്റു പല രോഗങ്ങളും വരാൻ കാരണമാകുന്നു. പ്രമേഹം വന്നു കഴിഞ്ഞാൽ അതിനെ തുടർന്ന് ചർമ്മരോഗങ്ങളും, ഹാർട്ടറ്റാക്കും, ഓർമ്മക്കുറവും,വ്രണങ്ങളും, കണ്ണിന് കാഴ്ച കുറവും എല്ലാം ഉണ്ടാകാൻ കാരണമാകുന്നു.എന്തുകൊണ്ടാണ് മരുന്നുകൾ കഴിച്ചിട്ടും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നത്. പ്രമേഹം എന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതാണ്.
പ്രമേഹം എങ്ങനെയാണ് മറ്റു രോഗങ്ങൾക്ക് കാരണമാകുന്നതെന്ന് പ്രമേഹ രോഗികളും അവരുടെ വീട്ടുകാരും അറിഞ്ഞിരിക്കുന്നതും വളരെ നന്നായിരിക്കും.2 തരതിലാണ് പ്രമേഹം ശരീരത്തെ ബാധിക്കാറുണ്ട് ടൈപ്പ് വണ്, ടൈപ്പ് ടു. ഇൻസുലിൻ ശരീരത്തിൽ ഉണ്ടെങ്കിലും അത് പ്രവർത്തിക്കാതിരിക്കുന്ന അവസ്ഥയും. ഇൻസുലിൻ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടാത്ത അവസ്ഥയും.എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രമേഹം ശരീരത്തിൽ കാണപ്പെടുന്നത്. പ്രമേഹം എന്ന രോഗം ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ തന്നെ മനസ്സിലാക്കേണ്ട ഒന്നാണ് ഇനി ശരീരത്തിന്റെ ഓരോ ഭാഗങ്ങളെയും ഇത് കാർന്നുതിന്നുന്നു എന്നുള്ളത്.
ഇതിനെ തുടർന്ന് പലതരത്തിലുള്ള രോഗങ്ങളും ശരീരത്തിൽ രൂപപ്പെട്ട് വരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളും, കിഡ്നി രോഗങ്ങളും, കാലുകൾക്കോ കൈകൾക്കോ ചലനം നഷ്ടപ്പെടുന്ന അവസ്ഥയും, കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും, ചെവിക്ക് കേൾവി നഷ്ടപ്പെടുകയും, അങ്ങനെ ഓരോ അവയവത്തെയും ഇത് ബാധിക്കുന്നു. പ്രമേഹം നിയന്ത്രണം മൂലം ഇമ്മ്യൂണിറ്റിയും, മെറ്റബോളിക് പ്രവർത്തനങ്ങളും, ശരീരഘടനയും എല്ലാം നിയന്ത്രിച്ചു നിർത്താൻ ആയാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാൻ സാധിക്കും.