ഏറ്റവും അധികം ഹൃദയാഘാതം ഉണ്ടാകുന്നത് കേരളത്തിലെ ജനങ്ങൾക്കാണ് ഇന്ന് ഒരു കണക്കുണ്ട്. ഹൃദയാഘാതം മാത്രമല്ല ഡയബറ്റിക്സും കേരളീയർക്കാണ് ഏറ്റവും അധികം കാണപ്പെടുന്നത്.ഹൃദയാഘാതത്തിന്റെ കാരണങ്ങൾ രണ്ട് തരത്തിലാണ് ഉള്ളത്. ഒന്ന് നമുക്ക് തന്നെ മാറ്റാൻ സാധിക്കുന്ന കാര്യങ്ങൾ മറ്റൊന്ന് നമ്മളെ കൊണ്ട് മാറ്റാൻ സാധിക്കാത്ത കാരണങ്ങൾ. നമ്മളെക്കൊണ്ട് മാറ്റാൻ സാധിക്കാത്ത കാരണങ്ങളിൽ ഒന്നാണ് പാരമ്പര്യം. പാരമ്പര്യമായി കുടുംബത്തെ ആർക്കെങ്കിലും ഹൃദയാഘാതം ഉണ്ടാകാറുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും നമുക്കത് വരാൻ സാധ്യത കൂടുതലാണ്.
പുരുഷന്മാർക്കാണ് സ്ത്രീകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ഹൃദയാഗാദം വരുന്നത്. കാരണം സ്ത്രീകളിലെ 45, 50 വയസ്സ് വരെ ഈസ്‌ട്രെജൻ ഹോർമോണിന്റെ ലെവൽ കൂടുതലാണ് എന്നതുകൊണ്ടാണ് അവർക്ക് വരാത്തത് കാരണം. പ്രായം കൂടുന്തോറും രോഗ സാധ്യതകൾ എല്ലാം തന്നെ വർദ്ധിക്കുന്നു അതുപോലെതന്നെയാണ് ഹൃദയാഘാതവും. ഹൃദയാഘാതം വരാതിരിക്കാൻ വേണ്ടി നമുക്ക് മാറ്റം വരുത്താൻ സാധിക്കുന്ന ചില കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ലൈഫ് സ്റ്റൈൽ. ഡയബറ്റിക്സ്, ഹൈപ്പർടെൻഷൻ, കൊളസ്ട്രോള്, സ്മോക്കിങ് ശീലം, സ്ട്രെസ്സ് എല്ലാം നമുക്ക് മാറ്റാൻ സാധിക്കുന്ന ചില കാരണങ്ങൾ ആണ്.
ഇതിനെയെല്ലാം നമ്മൾ എത്രത്തോളം മാറ്റാൻ ശ്രമിക്കുന്ന പാത്രത്തോളം നമുക്ക് ഹൃദയവും മറ്റു പല രോഗങ്ങളും വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. നാം ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിന്റെ ക്രമീകരണവും, എത്രത്തോളം അളവ് കഴിക്കുന്നത്, എന്തൊക്കെ കഴിക്കുന്നു എന്നും പ്രത്യേകം ശ്രദ്ധിക്കുക. കാർബോഹൈഡ്രേറ്റിന് പരമാവധി ഒഴിച്ച് നിർത്തുക. നല്ല രീതിയിലുള്ള വ്യായാമങ്ങൾ ശീലമാക്കുക. ഇതിലൂടെയൊക്കെ മാത്രമാണ് രോഗ സാധ്യതകൾ കുറയ്ക്കാൻ സാധിക്കു.