രാവിലെ എഴുന്നേൽക്കുന്ന സമയത്ത് മിക്കവർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് ഷോൾഡറിലും കൈകളിലും വേദന തോന്നുന്നത്. ഇത് മിക്കപ്പോഴും തോളിൽ എല്ല് തേയ്മാനം കൊണ്ടാണ് സംഭവിക്കുന്നത്.തോളലിനെ ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറി ഉണ്ടായിട്ടുള്ളവർക്ക് അല്ലെങ്കിൽ അവിടെ ഏതെങ്കിലും തരത്തിലുള്ള സർജറി ചെയ്തവർക്ക് ഇത്തരം ഷോൾഡർ തേയ്മാനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ മറ്റൊരു കാര്യമാണ് ഷോൾഡർ ഇടയ്ക്കിടയ്ക്ക് തെറ്റുന്നവർക്കും ഷോൾഡർ തേയ്മാനം വരാമെന്നുള്ളതാണ് കാര്യം. ഏതുതരത്തിലുള്ള വാതരോഗങ്ങളും പ്രത്യേകിച്ച് ആമവാതം പോലുള്ള വന്നാൽ അവ ഷോൾഡറിനെ ബാധിക്കുകയും എല്ല് തേയ്മാനത്തിനും ഷോൾഡർ തെയ്മാനത്തിനും കാരണമാവുകയും ചെയ്യുന്നു..
തോളിലെ മസിലുകൾ പൊട്ടുന്നത് മൂലമ അല്ലെങ്കിൽ തോളിന് ഉണ്ടാകുന്ന എന്തെങ്കിലും ഇൻഫെക്ഷൻ കാരണവും എല്ലാം ഈ തേയ്മാനം വരാം. ഇതുണ്ടാകുന്ന മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ആളുകൾക്ക് ഉണ്ടാകുന്നു. കൈകൾ ചലിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വേദന ആളുകൾക്ക് സഹിക്കാൻ കഴിയാത്തതായിരിക്കും. മുകളിൽനിന്നുള്ള എന്തെങ്കിലും വസ്തുക്കൾ എടുക്കുന്നതിനോ, എന്തെങ്കിലും പ്രഷർ കൊടുത്തു ചെയ്യുന്ന കാര്യങ്ങൾക്കോ,അയ്യേ പുറത്തേക്ക് വളച്ചു കൊണ്ടുവാനാ സാധിക്കാൻ കഴിയാതെ വരുന്നു. ചില ആളുകൾക്ക് രാത്രി കിടന്നുറങ്ങുമ്പോൾ അസഹനീയമായ വേദന അനുഭവപ്പെടാറുണ്ട്.
ഷോൾഡർ വേദനയുമായ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്താൽ ഡോക്ടർ ഷോൾഡറിന്റെ മൂവ്മെന്റ് മൂലം ഇത് കണ്ടുപിടിക്കുകയും അല്ലെങ്കിൽ ഒരു എക്സ്-റേ യിലൂടെ ഇത് തീർച്ചപ്പെടുതുകയും ചെയ്യുന്നു. ഇതിനായി മരുന്നുകൾ കഴിക്കുക എന്നതിനേക്കാൾ ഉപരി നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ് വേണ്ടത്. അധികം ഭാരമുള്ള സാധനങ്ങൾ എടുത്തു പൊക്കുകയോ, അല്ലെങ്കിൽ കൈകൾക്ക് അധികം ആയാസം വരുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുകയോ, കൂടുതലും റസ്റ്റ് കൊടുക്കുകയും ആണ് വേണ്ടത്.