പിത്തസഞ്ചിയിൽ കല്ലുണ്ടോ? ഇതിന് എന്തൊക്കെ ചെയ്തു മറികടക്കാം.

പല ആളുകൾക്കും പറയുന്ന ഒരു ബുദ്ധിമുട്ടാണ് നെഞ്ചിന് വേദന അത് ഇടതു ഭാഗത്തേക്ക് തോന്നുന്നു എന്നൊക്കെ. എന്നാൽ ഇത് യഥാർത്ഥത്തിൽ പിത്തസഞ്ചിയിൽ കല്ല് രൂപപ്പെടുന്നതുകൊണ്ട് ആയിരിക്കാം. മറ്റു പലതിന്റെയും ടെസ്റ്റുകൾ ചെയ്യുന്ന സമയത്ത് ആയിരിക്കും ഇത് മിക്കപ്പോഴും നമ്മൾ കണ്ടുപിടിക്കുന്നത്. ചെറിയ രീതിയിലുള്ള കല്ലുകൾ ആണെങ്കിൽ പുറത്തേക്ക് ഒരുതരത്തിലുള്ള ലക്ഷണങ്ങളും കാണുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.മുപ്പതിനും നാൽപതിനും ഇടയിലുള്ള ഏജ് ഗ്രൂപ്പുകളിലുള്ള ആളുകൾക്കാണ് മിക്കപ്പോഴും ഈ പിത്തസഞ്ചിയിലെ കല്ല് രൂപപ്പെടുന്നതായി കാണപ്പെടുന്നത്.

ഇതിൽ തന്നെ പുരുഷന്മാരുടെതിനെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് ഏറ്റവും കൂടുതലും കണ്ടുവരുന്നത്.ലിവറിന് താഴെ ഒരു സഞ്ചി രൂപത്തിലാണ് പിത്തസഞ്ചി കാണപ്പെടുന്നത്. ലിവറിൽ നിന്നും വരുന്ന ദഹനത്തിന് സഹായിക്കുന്ന പിത്തരസത്തിന് സ്റ്റോർ ചെയ്യുന്ന സ്റ്റോറേജ് പോലെയാണ് പിത്തസഞ്ചി പ്രവർത്തിക്കുന്നത്. ലിവറിന് എന്തെങ്കിലും കമ്പ്ലൈന്റ് വരുമ്പോഴാണ് പിത്തരസം ഒരു ക്രിസ്റ്റലുകൾ പോലെ രൂപപ്പെട്ട് കല്ലുകൾ ആയി മാറുന്നത്.

പിത്തസഞ്ചിയിൽ നിന്നും പുറത്തേക്ക് വരുന്ന കുഴലുകളിൽ പെട്ട ഇവ ബ്ലോക്ക് ഉണ്ടാക്കുമ്പോഴാണ് മിക്കപ്പോഴും സർജറി എന്നാൽ ലെവലിലേക്ക് പോകുന്നത് അല്ലാതെ ഒരിക്കലും സർജറി ചെയ്യാൻ ഡോക്ടേഴ്സ് നിർബന്ധിക്കില്ല. ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുമ്പോഴാണ് ഇത് ശരീരത്തിൽ കൂടുതലും ഇൻഫെക്ഷനുകളും വേദനകളും ശർദിൽ പോലെയൊക്കെ ആളുകൾക്ക് തോന്നിപ്പിക്കുന്നത്. ധാരാളം കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരും, അമിതവണ്ണം ഉള്ളവരിലും ആണ് ഇത് ഏറ്റവും അധികം കണ്ടുവരുന്നത്. ചില സമയങ്ങളിൽ പ്രഗ്നൻസി ഉള്ളവരിലും പിത്ത സഞ്ചിയിലെ കല്ലുകൾ കണ്ടു വരാറുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ കൂടുതലും ഇലക്കറികളും പച്ചക്കറികളും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *