ചെറിയ കുട്ടികൾക്കാണെങ്കിലും മുഖത്ത് ഒരു നുണക്കുഴി ഉള്ളത് ഒരു അഴകാണെന്ന് വിചാരിക്കുന്നവരാണ് നാം എല്ലാവരും. എന്നാൽ യഥാർത്ഥത്തിൽ ഒരു കുഞ്ഞു ജനിക്കുമ്പോൾ ആ കുഞ്ഞിന്റെ മുഖത്ത് നുണക്കുഴി ഉണ്ടെങ്കിൽ, അത് യഥാർത്ഥത്തിൽ ശരീരത്തിന്റെ മാംസപേശികളിലെ ഒരു ക്ലഫ്റ്റ് ആണ്. എങ്കിലും അത് ആളുകൾക്ക് മുഖത്തിന് ഭംഗി നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പല ആളുകളും നുണക്കുഴി ഇല്ലെങ്കിലും അത് എങ്ങനെ ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നവരാണ്. ഇംഗ്ലീഷിൽ നുണകുഴിയെ ഡിംപിൾ എന്നാണ് പറയുന്നത്. നിങ്ങൾക്ക് ഒരു നുണക്കുഴി വേണമെന്ന് ആഗ്രഹിക്കുന്ന ആളാണോ. എങ്കിൽ അതിനെ വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു ചെറിയ പ്രോസസ് കൊണ്ട് ഇത്തരം നുണക്കുഴികൾ ഉണ്ടാക്കാവുന്നതാണ്. ഇത് ഒരു പ്ലാസ്റ്റിക് സർജറിക്ക് പ്രൊസീജറിന്റെ സഹായത്തോടുകൂടിയാണ് ചെയ്യുന്നത്. മസലുകളിൽ അനസ്തേഷ്യ കൊടുത്തു തരിപ്പിച്ചതിനു ശേഷം മസിലുകളിൽ ഒന്നോ രണ്ടോ നോട്ടുകൾ ചെയ്യുന്നത്.
ഇതിലൂടെ നല്ല ഭംഗിയുള്ള നുണക്കുഴികൾ നമുക്ക് കവിളുകളിൽ ഉണ്ടാക്കിയെടുക്കാം. മുമ്പു കാലങ്ങളിൽ ആഗ്രഹിച്ചില്ലെങ്കിലും സാധിക്കാതെ ഒരു കാര്യം എന്ന് വളരെ സിമ്പിൾ ആയി നമുക്ക് ചെയ്തെടുക്കാവുന്നതാണ്. ഇതിന് ഡിമ്പിൾ സർജറി എന്നാണ് പറയുന്നത്. ചിലർക്ക് ഇത് ജന്മനാ തന്നെ ലഭിക്കുന്ന ഒന്നാണ്. അല്ലാത്തവർ മുൻപ് കാലങ്ങളിൽ എല്ലാം ഹോളിവുഡിലും ഹോളിവുഡിലും ഫിലിം സ്റ്റാർസ് മാത്രമാണ് ഇത് ചെയ്തിരുന്നത്. ഇന്ന് ഇത് സാധാരണക്കാർക്ക് പോലും സാധ്യമാണ്. എല്ലാ ആളുകൾക്കും ഒരേ തരത്തിലുള്ള മുഖം ആയിരിക്കില്ല. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും മുഖത്തിന് ചേരുന്ന രീതിയിലുള്ള നുണക്കുഴികൾ ഉണ്ടാക്കാൻ സാധിക്കും.