നമ്മുടെ ആരോഗ്യ വിഭാഗം വളരെയധികം പുരോഗമിച്ചിട്ടുണ്ട് എന്ന കാരണം കൊണ്ട് തന്നെ ശ്വാസകോശ ക്യാൻസറിനും ഇന്ന് പുതിയ രീതിയിലുള്ള ചികിത്സാരീതികൾ ലഭ്യമാണ്. എന്നാൽ രോഗം വരാനുള്ള കാരണം ഇപ്പോഴും ഒന്നുതന്നെയാണെന്നുള്ളതാണ് വസ്തുത. പുകവലി ശീലമുള്ള ആളുകളിലാണ് ഇന്നും ഏറ്റവും അധികം ആയി ശ്വാസകോശ ക്യാൻസർ കണ്ടുവരുന്നത്. മോഡേൺ മെഡിസിൻ എത്രയധികം പുരോഗമിച്ചു എന്നാൽ കൂടിയും, ആളുകളിലെ ജീവിതശൈലിയിൽ ഇന്നും ഒരു മാറ്റവും വരുത്താതെ അതേ രീതിയിൽ തുടരുന്നതുകൊണ്ടാണ് ഇത്തരം രോഗാവസ്ഥകളും കൂടിക്കൂടി വരുന്നത്. മുൻകാലങ്ങളിൽ എല്ലാം ശ്വാസകോശ ക്യാൻസറിനെ ചികിത്സാരീതികൾ ഒന്നും അധികം ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ആരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കണ്ടെന്നാൽ കൂടിയും ഡോക്ടേഴ്സ് പോലും അതിനെ മരുന്നുകൾ ഒന്നും ചെയ്യാതെ ആരോഗ്യ കളെ വീട്ടിലേക്ക് ആശ്വാസപ്പെടുത്തി പറഞ്ഞയക്കുകയാണ് പതിവ്.
എന്നാൽ ഇന്ന് ഇതിനെ വളരെയധികം ട്രീറ്റ്മെന്റുകളും മരുന്നുകളും എല്ലാം ലഭ്യമാണ്. കീമോതെറാപ്പിയും, റേഡിയേഷനും, ഇമ്മ്യൂണോ തെറാപ്പിയും, ടാർജറ്റ് തെറാപ്പിയും എല്ലാം ഇന്ന് ഉണ്ട്. ഇതിൽ ശ്വാസകോശ ക്യാൻസറിന് ഏറ്റവും കോമൺ ആയി ഇന്ന് ചെയ്തുവരുന്ന ഒന്നാണ് ഇമ്മ്യൂണോ തെറാപ്പി. അതിനേക്കാളും ഏറ്റവും ഉത്തമമായത് ടാർജറ്റ് തെറാപ്പി ആണ്. എങ്കിലും ഇതിന്റെ ചിലവ് വളരെ കൂടുതലായതുകൊണ്ട് തന്നെ എല്ലാ ആളുകൾക്കും ഇതിനെ പിന്തുടരാൻ സാധിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ ഇമ്മ്യൂണോ തെറാപ്പിയാണ് കൂടുതലും ചെയ്തു വരുന്നത്. എങ്കിലും ടാർജറ്റ് തെറാപ്പിയുടെ ഫലം കൂടുതൽ ആണ് എന്നുള്ളത് വസ്തുതയാണ്. ഇത് ചെയ്യുന്നവരുടെ ആയുസ്സിന്റെ കാലാവധി അഞ്ചുവർഷം വരെ പോലും നീട്ടാൻ സാധിക്കുന്നു.