ശ്വാസകോശ ക്യാൻസർ എങ്ങനെ തിരിച്ചറിയാം, എന്തൊക്കെയാണ് ഇതിന്റെ ട്രീറ്റ്മെന്റുകൾ.

ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾക്ക് സാധാരണമായി കാണുന്ന ഒരു രോഗമാണ് കാൻസർ. നമ്മൾ കണ്ടുമുട്ടുന്ന ആറിൽ ഒരാൾക്ക് ക്യാൻസർ ഉണ്ടെന്നത് ആണ് വേദനാജനകമായ കാര്യം. ഇപ്പോൾ സാധാരണമായി പുകവലിക്കുന്ന ആളുകൾക്ക് കണ്ടുവരുന്ന ഒരു ക്യാൻസർ ആണ് ശ്വാസകോശ ക്യാൻസർ. അവർക്കുണ്ടാകുന്ന ശ്വാസകോശ കേൻസർ മാത്രമല്ല മറ്റ് തരത്തിലുള്ള ക്യാൻസറുകളും ഉണ്ടാകാം. എന്നാൽ ശ്വാസകോശ ക്യാൻസർ അധികവും കാണുന്നത് ഇത്തരക്കാരിൽ ആണ്. സാധാരണയായി മുൻപെല്ലാം പുരുഷന്മാരിലാണ് ഇത് കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സ്ത്രീകളിലും ഇത് കണ്ടുവരുന്നു. പുകവലി ശീലമുള്ള ആളുകൾക്ക് ശ്വാസകോശ ക്യാൻസർ ഉറപ്പായും വന്നുചേരും. ഇത് അവരുടെ കുടുംബത്തെയും കൂടി ബാധിക്കുന്നു എന്നത് അവർ മനസ്സിലാക്കാതെ പോകുന്നു.ഇന്ന് സ്ത്രീകളിലും ചെറുപ്പക്കാരനും ഇത് കാണുന്ന തന്നെ കാരണവും അവരുടെ കുടുംബത്തിലുള്ള പുരുഷന്മാരുടെ പുകവലി ശീലമാണ്.

പണ്ടുകാലത്ത്തിനേക്കാൾ ക്യാൻസറിന്റേതായ മരുന്നുകൾ കൂടുതൽ പുരോഗമിച്ചത് കൊണ്ടും, അതിന്റെ ട്രീറ്റ്മെന്റ്കൾക്ക് മോഡേൺ മെഡിസിന് വളരെയധികം സ്ഥാനം ഉള്ളതുകൊണ്ട് തന്നെ ക്യാൻസറിന്റെ ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കുകയാണെങ്കിൽ ഇതിനെ പൂർണമായും തരണം ചെയ്യാം.റേഡിയേഷനും, കീമോതെറാപ്പിയും, ഇമ്മുണോ തെറാപ്പിയും എല്ലാം ഇതിനെ സഹായിക്കുന്നു. മരുന്നുകൾക്കും വളരെ വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ഇതിനെ കൃത്യതയോടെ കൂടി കഴിക്കേണ്ടത് അത്യാവശ്യമാണ്.ഇന്ന് ഇമ്മ്യൂണോ തെറാപ്പിയുടെ ഉപയോഗം മൂലം ശ്വാസകോശ ക്യാൻസറിനെ കൂടുതലായും അതിജീവിക്കാൻ സഹായിക്കുന്നുണ്ട്. ഇതിന്റെ എല്ലാം മരുന്നുകൾക്ക് വളരെ വിലയേറിയതാണ് എന്നതുകൊണ്ട് തന്നെ ചില ആളുകൾ കീമോതെറാപ്പിയിൽ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള പുകവലി ശീലമുള്ളവരിൽ നിന്നും അകന്നുനിൽക്കാൻ നാം പഠിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *