സ്ഥാനാർബുദത്തിന് ശേഷം ഏറ്റവും അധികം ആളുകളിൽ കാണുന്ന ഒരുതരം ക്യാൻസറാണ് ശ്വാസകോൻസർ. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ക്യാൻസറിന്റെ രോഗത്തിൽ നിന്നും വളരെയധികം ആളുകൾക്ക് മുക്തി നേടാൻ ആയിട്ടുണ്ട്. മുൻകാലങ്ങളിൽ ചെറിയ ലക്ഷണങ്ങളും,സംശയങ്ങളുമായി വരുന്ന ആളുകളെ വീട്ടിലേക്ക് പറഞ്ഞ് വിടുകയാണ് പതിവ്. കാരണം അന്ന് അതിനുള്ള മരുന്നുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മോഡൺ മെഡിസിൻ കൂടുതൽ അഡ്വാൻസ് ആയതുകൊണ്ട് തന്നെപുതിയ മരുന്നുകളും ട്രീറ്റ്മെന്റ് ലഭ്യമാണ്. മുൻപ് ക്യാൻസറിന്റെ ലക്ഷണങ്ങൾ ആണെന്ന് തീർചപ്പെടുത്തിയ ശേഷം ഒന്ന് രണ്ടു വർഷമാണ് ആളുകൾ ജീവിച്ചിരുന്നത്. എന്നാൽ ഇന്ന് വർഷങ്ങൾ നീട്ടുന്നതിനോ അല്ലെങ്കിൽ ആ രോഗം മാറ്റുന്നതിന് സാധിക്കുന്നു.എങ്കിലും ആദ്യ ലക്ഷണങ്ങളൊന്നും ഇല്ല എന്നതുകൊണ്ടുതന്നെ ലങ് ക്യാൻസറിനെയും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. പുകവലി ശീലമുള്ള ആളുകളിലാണ് ഇന്നും.
ഏറ്റവുമധികം ആയി ഇത്തരം ശ്വാസകോശ ക്യാൻസർ കണ്ടുവരുന്നത്. എങ്കിലും കുറഞ്ഞ അളവിൽ സ്ത്രീകളിലും ഇത് കാണപ്പെടുന്നുണ്ട് ഇതിന്റെ കാരണം ചിലപ്പോൾ വീട്ടിലുള്ളവർ പുകവലിക്കുന്നത് തന്നെയായിരിക്കും. 20 കളിലും 30കളിലും ചെറുപ്പക്കാരിൽ ഈ ലങ് ക്യാൻസർ കാണപ്പെടുന്നു എന്നത് സങ്കടകരമാണ്. കേസാണ് എന്ന് തീർച്ചപ്പെടുത്തിയതിന് ശേഷം, ഇതിന്റേതായ എല്ലാ ട്രീറ്റ്മെന്റുകളും കറക്റ്റ് ആയ രീതിയിൽ ചെയ്യുകയാണെങ്കിൽ കാൻസറിൽ നിന്നും ആരംഭ ഘട്ടത്തിൽ കണ്ടുപിടിക്കുന്നത് മൂലം രക്ഷനേടാൻ സാധിക്കും. ഇതിനെ റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മുണോ തെറാപ്പി എന്നിവയും മരുന്നുകളും എല്ലാം ആണ് സാധാരണ പോലെ തന്നെ ചെയ്യുന്നത്. ഇമ്മ്യൂണോ തെറാപ്പി ശ്വാസകോശ ക്യാൻസറിനെ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് രോഗിയുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കുന്നു.