ഇന്ന് വളരെയധികം രോഗികളാണ് വൃക്ക രോഗം ബാധിച് മരണത്തെ കാത്തു കിടക്കുന്നത്. ഇത് നമ്മുടെ തന്നെ അശ്രദ്ധ കൊണ്ട് ഉണ്ടായ ഒന്നാണെന്ന് വേണം മനസ്സിലാക്കാൻ. കാരണം വൃക്ക രോഗം ശരീരത്തെ ബാധിക്കുന്നത് ലക്ഷണങ്ങൾ കാണിച്ചതിനു ശേഷം എത്രത്തോളം വർഷങ്ങൾക്ക് ശേഷമാണ്. അന്ന് അലക്ഷണങ്ങൾ കാണിക്കുമ്പോൾ അതിന് വകവയ്ക്കാതെയും അതിനെ സീരിയസായി എടുക്കാത്തതെയും വിട്ടുകളഞ്ഞതുകൊണ്ടാണ് ഇന്ന് വൃക്കരോഗം എന്ന രോഗം നമ്മെ ബാധിച്ചതിന്റെ ഏറ്റവും വലിയ കാരണം. ഫാറ്റി ലിവർ എന്ന കണ്ടീഷൻ ശരീരത്തെ ബാധിച്ച് ഒരു പത്തു വർഷമെങ്കിലും നമുക്ക് ഗ്യാപ്പ് ഉണ്ടാകും, ലിവർ സിറോസിസ് ലേക്ക് എത്തിച്ചേരാൻ. ഇന്ന് വൃക്കരോഗം വളരെയധികം കൂടിക്കൂടി വരുന്ന സിറ്റുവേഷൻ ആണ് കാണുന്നത്. ഡയാലിസിസ് സെന്ററുകളും മറ്റും കൂടിക്കൂടി വരുന്നുണ്ടെങ്കിലും, മോഡേൺ മെഡിസിൻ വളരെയധികം പുരോഗമിച്ചിട്ടുണ്ടെങ്കിലും വൃക്കരോഗമോ, കിഡ്നി രോഗമോ പോലുള്ള മേജർ സീരിയസ് ആയിട്ടുള്ള രോഗങ്ങൾക്ക് ഇന്നും ഒരു കുറവും വന്നിട്ടില്ല.
ഇതിന്റെ കാരണം നമ്മുടെ ജീവിതരീതിയിൽ ശ്രദ്ധ പുലർത്താത്തത് തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ജീവിതശൈലി നിയന്ത്രിക്കുക, നല്ലപോലെ വ്യായാമം ചെയ്യുക. ഇവയൊക്കെ എല്ലാ രോഗങളും നമ്മുടെ ശരീരത്തിൽ നിന്നും എടുത്തുമാറ്റാൻ സഹായിക്കുന്ന കാര്യങ്ങളാണ്. ഒട്ടുമിക്ക വൃക്ക രോഗങ്ങൾക്കും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നുമില്ല എന്നതുകൊണ്ട് തന്നെ ഇതിനെ തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ടാണ്. വൃക്കരോഗം പാരമ്പര്യമായും നമുക്ക് വന്ന്ചേരാൻ ഇടയുണ്ട്.അതുകൊണ്ടുതന്നെ പാരമ്പര്യത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ നമ്മൾ കൂടുതൽ അറിവുള്ളവർ ആയിരിക്കേണ്ടത് അനിവാര്യമാണ്. ക്രിയാറ്റിന്റെ അളവ് പത്തിന് മുകളിൽ എത്തിയാൽ മാത്രമാണ് ലക്ഷണങ്ങൾ പുറത്തേക്ക് കാണുന്നുള്ളൂ.