ഇന്ന് വളരെ കോമൺ ആയി കാണുന്ന ഒരു രോഗാവസ്ഥയാണ് സ്ത്രീകളിലെ ഗർഭാശയമുഴ. യൂട്രസ് എടുത്തു മാറ്റി എന്നൊക്കെ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. മുൻപെല്ലാം ഇത് വയസ്സായ സ്ത്രീകളിലാണ് കണ്ടിരുന്നതെങ്കിൽ ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു. ഇന്നിത് വളരെയധികം വ്യാപകമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. പോളിസിസ്റ്റിക് ഓവറി ഡിസീസ് അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നത് ഇന്ന് കോമൺ ആയിട്ടുള്ള ഒന്നാണ്. ഇതുമൂലം പ്രഗ്നൻസിക്ക് പോലും വളരെ അധികം പ്രശ്നങ്ങൾ കാണുന്നു. കുട്ടികളില്ലാത്ത ദമ്പതികളെ നമ്മൾ ഇന്ന് വളരെയധികം കണ്ടു വരുന്നുണ്ട്. കാരണവും ഈ പിസിഒഡി ആണ്. പലപ്പോഴും വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള ചികിത്സകൾക്ക് ഒക്കെ വേണ്ടി നമ്മൾ തുനിയറ്.
അങ്ങനെയുള്ള സമയത്താണ് ഈ പിസിഒഡി പിസിഒഎസ് എന്നിവയുടെ സാന്നിധ്യം നമ്മൾ തിരിച്ചറിയുന്നത്. ഇതുതന്നെയാണ് ഏറ്റവും വലിയ ഒരു പ്രശ്നം. ശരീരത്തിൽ ഉണ്ടാകുന്ന പല വ്യത്യാസങ്ങളും നമുക്ക് പിസിഓടി യുടെ ലക്ഷണങ്ങളായി മനസ്സിലാക്കാം. ചിലർക്ക് മുഖത്ത് രോമവളർച്ച കൂടുക, ചിലർക്ക് പീരീഡ്സ് രണ്ടോ മൂന്നോ മാസം തുടർച്ചയായി ഇല്ലാതിരിക്കുക,എന്നാൽ മറ്റു ചിലർക്ക് ഒരു മാസത്തിൽ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം പീരീഡ്സ് വരുക എന്നത്. എന്നെ ഇത്തരത്തിലുള്ള കണ്ടീഷൻ കൂടിക്കൂടി വന്നതിന്റെ ഏറ്റവും വലിയ കാരണം നമ്മുടെ ജീവിത രീതിയും വ്യായാമം ഇല്ലാത്ത ജീവിതശൈലിയും ആണ്. ഒരു ശരീരത്തിലെ പിസിഒഡി മാറ്റുന്നതിന് വേണ്ടി ശരീരത്തിന്റെ ഭാരം കുറയ്ക്കുക എന്ന് ഡോക്ടർമാർ പലപ്പോഴും നിർദ്ദേശിക്കാറുണ്ട്.