നിങ്ങൾ ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യാറുണ്ട് എങ്കിൽ ഇത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്റർമിറ്റ് ഫാസ്റ്റിംഗ് എന്നാൽ എന്താണ്? ഒരു പ്രത്യേക സമയത്തിനുള്ളിൽ ഭക്ഷണം ക്രമീകരിക്കുക, അല്ലെങ്കിൽ പ്രത്യേക സമയത്തേക്ക് ഭക്ഷണം ഉപേക്ഷിക്കുക എന്ന രീതിയാണ്. 14,16 മണിക്കൂർ ഭക്ഷണം ഉപേക്ഷിക്കുന്ന ഫാസ്റ്റിംഗ് രീതിയാണ് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ്. ഇത്രയും സമയം ഭക്ഷണവും ഉപേക്ഷിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ കോശങ്ങൾ അവയ്ക്ക് ആവശ്യമായ പ്രോട്ടീനും ഭക്ഷണവും ലഭിക്കാതെ വരുമ്പോൾ അവർ സ്വന്തമായി ശരീരത്തിനുള്ളിലുള്ള വേസ്റ്റിനെ ഊർജ്ജമായി കൺവേർട്ട് ചെയ്ത് ഭക്ഷിക്കുന്നു ഇതിനെ ഓട്ടോ ഫെയ്ജിങ് എന്ന് പറയുന്നു. ശരീരത്തിലെ കോശങ്ങൾക്ക് ജീവിക്കുന്നതിന് ഊർജ്ജം ആവശ്യമാണ് അതുകൊണ്ടുതന്നെ നാം ഭക്ഷണ രൂപത്തിൽ ഊർജം കൊടുക്കാതെ വരുമ്പോഴാണ് അവർ സ്വന്തമായി ശരീരത്തിലുള്ള വേസ്റ്റിനെ ഊർജ്ജത്തിലേക്ക് കൺവേർട്ട് ചെയ്യുന്നത്.

പ്രമേഹം വെയിറ്റ് ലോസ് ക്യാൻസർ എന്നിവയൊക്കെ പ്രതിരോധിക്കാൻ ഇത് സഹായിക്കാറുണ്ട്. ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ചെയ്യുന്ന സമയത്ത് ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ശരീരം ഊർജമായി കൺവെർട്ട് ചെയ്യുന്നതുമൂലം നമ്മുടെ വയറിനു ചുറ്റുമുള്ള കൊഴുപ്പ് കുറഞ്ഞു വരികയും ഇതേ വെയിറ്റ് ലോസിനെ കാരണമാവുകയും ചെയ്യുന്നു. ഫാറ്റി ലിവർ കണ്ടീഷൻ മാറുന്നതിന് ഈ ഇന്റർ മിറ്റൻ ഫാസ്റ്റിംഗ് സഹായിക്കാറുണ്ട്. അതുപോലെതന്നെ തലച്ചോറിനെ ബാധിക്കുന്ന പലതരത്തിലുള്ള അസുഖങ്ങൾക്കും ഈ ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് വളരെയധികം ഉപകാരപ്രദമായിട്ടുള്ള രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തലച്ചോറിനെ ഊർജ്ജം നൽകുന്ന രീതിയിലുള്ള കീറ്റോൺ ബോഡീസ് എന്ന മോളിക്കുളിനെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതിന് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് വഴി സാധിക്കുന്നു. അൽഷിമേഴ്സ് അപസ്മാരം ഡിപ്രഷൻ എന്നീ രോഗങ്ങൾക്ക് എല്ലാം ഇതുവഴി ശമനം ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *