ഇന്ന് വളരെയധികം ആളുകൾ അനുഭവിക്കുന്ന എന്നാൽ പുറത്ത് പറയാൻ മടിക്കുന്ന ഒരു രോഗമാണ് മൂലക്കുരു എന്നത്. ഒരു 30% ആളുകളും ഇത് പുറത്തു പറയാതെ സ്വയം സഹിച്ചു നടക്കുന്ന ആളുകളാണ് കാരണം നാണക്കേട് ഉണ്ടാക്കുന്ന ഒരു രോഗമാണ് എന്നാണ് കരുതുന്നത്. ജീവിതരീതിയിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളും നാം ഭക്ഷണത്തിലെ ചില ചെറിയ ക്രമീകരണങ്ങളും ഇതിനെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. ആളുകൾ കരുതുന്നത് പൈൽസ് എന്ന് പറഞ്ഞാൽ അതിനെ സർജറി ചെയ്യും എന്നാണ്. എന്നാൽ ഇതിനെ സർജറി ഏറ്റവും ചെറിയ ശതമാനം മാത്രമേ ചെയ്യാറുള്ളൂ. പരമാവധിയും അല്ലാതെ തന്നെ മാറ്റുന്നതിന് ഡോക്ടർസ് സഹായിക്കും. ഫോർത്ത് ഗ്രേഡിലുള്ള പൈൽസ് അല്ലെങ്കിൽ പൈൽസ് തന്നെ അത്രയധികം കോംപ്ലിക്കേറ്റഡ് ആയിട്ടുണ്ടെങ്കിൽ മാത്രമാണ് സർജറി എന്ന ഓപ്ഷനിലേക്ക് പോകുന്നത്.
മൂലക്കുരു ഉള്ള ആളുകൾക്ക് മലത്തിലൂടെ രക്തം പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ മലത്തിൽ രക്തം പോകുന്നത് എപ്പോഴും മൂലക്കുരുവിന്റെ ഭാഗമായിരിക്കില്ല. ചിലപ്പോൾ മലാശയ കാൻസറിന്റെ ഭാഗമായിട്ടും ഇങ്ങനെ സംഭവിക്കാം. അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മലം പോയതിനുശേഷമാണോ രക്തം പോകുന്നത് അല്ലെങ്കിൽ മലത്തിനോട് കൂടി ചേർന്നാണ് രക്തം പോകുന്നത് എന്ന് ശ്രദ്ധിക്കുകയും വേണം. മൂലക്കുരു കാണുന്നത് രണ്ട് തരത്തിലാണ് ഒന്ന് ഇന്റേണൽ പൈൽസും രണ്ട് എക്സ്റ്റേണൽ പൈൽസും.കാലുകളിൽ വേരിക്കോസ് വെയിൻ ഉണ്ടാകുന്നതിന് സമമായിട്ടുള്ള ഒരു അവസ്ഥയാണ് മൂലക്കുരു എന്ന് പറയുന്നത്. രക്തക്കുഴലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അവസ്ഥ.