സ്കിന്നിന് നല്ല തിളക്കം കിട്ടുന്നതിനും കറുത്ത പാടുകൾ മാറുന്നതിനും ഒരു എളുപ്പവഴി.

എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ് അവരുടെ ചർമം നന്നായി തിളങ്ങി നിൽക്കുക എന്നുള്ളത്. ചർമ്മത്തിന്റെ നിറം മാറ്റുന്നതിന് നമുക്കൊരിക്കലും സാധിക്കില്ല. കറുത്ത ആളെ വെളുപ്പിക്കുന്നതിനോ വെളുത്ത ആളെ കറുപ്പിക്കുന്നതിനോ നമുക്ക് സാധിക്കില്ല. പക്ഷേ അവർക്ക് ഉള്ള സ്കിന്നിന് നല്ല തിളക്കം നൽകാൻ സാധിക്കും. അത്പോലെ ചർമ്മത്തിലുള്ള കറുത്ത പാടുകളും കുരുക്കളും എല്ലാം മാറ്റാനും സാധിക്കും. വീട്ടിൽ തന്നെ ചെയ്യാൻ വന്ന ഒരു ഹോം റെമഡിയാണ് ഒരു അലോവേര ജെല്ലി നോടൊപ്പം തക്കാളി പേസ്റ്റ് അല്ലെങ്കിൽ മത്തങ്ങയും പേസ്റ്റാക്കി ഉപയോഗിക്കാം. ഇതിൽ ഏതെങ്കിലും രണ്ടെണ്ണം ഒരേ അളവിൽ എടുത്ത് പേസ്റ്റ് ആക്കി മുഖത്ത് ഉപയോഗിക്കുക. ഇത് സ്കിന്നിന് നല്ല തിളക്കം കിട്ടുന്നതിന് സഹായിക്കുന്നതാണ്. തക്കാളി ജ്യൂസ്, നാരങ്ങാനീര്, കടലമാവ്, കുക്കുംബർ ഇവ ഒരുപോലെ അളവിൽ എടുത്ത് പേസ്റ്റ് രൂപത്തിലാക്കിയ മുഖത്ത് തേച്ച് ഒരു പാക്ക് ആയി ഉപയോഗിക്കാം.

10,15 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. അതിന് ശേഷം ഒരു സൻസ്ക്രീൻ മുഖത്ത് ഉപയോഗിക്കുന്നത് നന്നായിരിക്കും.നമ്മൾ ചർമത്തിന് നിറം വാങ്ങുന്നത് സാധാരണമായിട്ടുള്ള ഒരു കാര്യമാണ്. ഇത് പ്രതിരോധിക്കാൻ ഒരു സൻസ്ക്രീൻ ഉപയോഗിക്കുന്നത് എപ്പോഴും നന്നായിരിക്കും. തന്നെ ഉണ മുഖം ഒരു ഫേസ് വാഷ് വെച്ച് കഴുകുന്നതും നല്ലതാണ്. എപ്പോഴും മുഖം ഒരു നനവോടുകൂടിയതോ എണ്ണമയം ഉള്ളതായിട്ടോ സംരക്ഷിക്കുക. ഇതിനെ മുഖത്ത് എണ്ണ പുരട്ടുന്നതിനു പകരം ഏതെങ്കിലും നല്ല ഒരു മോയ്സ്ചറൈസർ വാങ്ങി ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. കാരണം ചില എണ്ണ നമ്മൾ പുരട്ടി പുറത്തു വെയിലത്ത് നടക്കുമ്പോൾ നന്നായി കറുപ്പിക്കുന്ന പ്രത്യേകതയുള്ളവയാണ്.

Leave a Reply

Your email address will not be published. Required fields are marked *