ഏറ്റവും കൂടുതൽ അവയവം മാറ്റി വയ്ക്കാൽ ശസ്ത്രക്രിയ നടക്കുന്നത് വൃക്ക രോഗത്തിന് ആണ്. ഇതിൽ നിന്നും തന്നെ അറിയാം വൃക്ക രോഗികളുടെ എണ്ണം നമ്മുടെ ഇടയിൽ ഇന്ന് കൂടിക്കൂടി വരുന്നുഎന്നതാണ്. നമ്മൾ കണ്ടുമുട്ടുന്ന ഹെഡിൽ ഒരാൾക്ക് വൃക്കരോഗം ഉണ്ട് എന്നത് തീർച്ചയാണ്.വൃക്ക രോഗത്തിന്റേതായ ലക്ഷണങ്ങൾ 20 വർഷങ്ങൾക്കു മുൻപേ നമുക്ക് ലഭിക്കുന്നുണ്ട് എന്നതാണ് കാര്യം, എന്നിട്ടും നമുക്ക് ഭാവിയിൽ വൃക്ക രോഗം വരുന്നു എന്നതാണ് വേദനാജനകമായ ഒന്ന്. ലഭിച്ച ലക്ഷണങ്ങളെ ഒരു വില കൊടുക്കാതെ വിട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വേണം മനസ്സിലാക്കാൻ. ഇന്ന് നിരവധി രോഗികളാണ് മാറ്റിവയ്ക്കാൻ ഒരു വൃക്ക കിട്ടാതെ വിഷമത്തോടെ ഇരിക്കുന്നത്. രോഗത്തിന് ലക്ഷണങ്ങൾ തീരെ കുറവായത് കൊണ്ട് തന്നെ തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ടാണ്.
വൃക്ക രോഗത്തിനെ തിരിച്ചറിയാൻ ടെസ്റ്റ് ചെയ്യുന്നത് ക്രിയാറ്റിൻ അളവാണ്. എന്നാൽ ഈ ക്രിയാറ്റിന്റെ അളവ് പത്തിൽ കൂടുതൽ ആകുന്നത് വൃക്ക രോഗം ശരീരത്തെ കൂടുതൽ ബാധിച്ചതിനു ശേഷം മാത്രമാണ്. അതുകൊണ്ടുതന്നെ ക്രിയാറ്റിൻ അളവ് മാത്രം നോക്കിയതുകൊണ്ട് വൃക്ക രോഗത്തിന്റെ ആരംഭം നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല. ക്ഷീണം, ശർദിൽ, നീർക്കെട്ട് എന്നിവയാണ് ഇതിനുള്ള ലക്ഷണങ്ങൾ. വൃക്കരോഗം ഗ്രേഡ്ഫോറിൽ എത്തിയാൽ പിന്നെ ചികിത്സിച്ചു മാറ്റാൻ വളരെയധികം ബുദ്ധിമുട്ടാണ്. വൃക്കയുടെ പ്രവർത്തനം നിലച്ചു പോയാൽ പിന്നെ ഡയാലിസിസിനെയും മറ്റാളുകളിൽ നിന്നും ജീവിക്കുന്നവരോ മരിച്ചവരായ അവരിൽ നിന്നും വൃക്ക സ്വീകരിക്കുന്നതും ആയ രീതികൾ നിലനിൽക്കുന്നുണ്ട്.നെഞ്ചിന് താഴെ വയറിനു പുറകിൽ നട്ടെല്ലിന് മുകളിലായാണ് കിഡ്നി സ്ഥിതിചെയ്യുന്നത്.