കാലിലേക്കുള്ള രക്തയോട്ടം കുറയുന്നതുകൊണ്ട് ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാകും. ഇത് പ്രധാനമായും കണ്ടുവരുന്നത് സ്മോക്കിംഗ് ശീലമുള്ളവരിലും, ഡയബറ്റിക് പേഷ്യൻസ് ആയിട്ടുള്ളവരിലും ആണ്. മറ്റു പലരെയും കാണാറുണ്ടെങ്കിലും ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഇത്തരം രോഗികളിൽ ആണ്. പെരിഫറൽ വാസ്കുലർ ഡിസീസ് എന്നാണ് ഇതിനെ പൊതുവേ പറയപ്പെടുന്ന പേര്. പ്രമേഹം ബാധിച്ച രോഗികൾ അവരുടെ കാലുകളെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്നാണ് പറയപ്പെടുന്നത്. കാരണം കാലുകളിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ശ്രദ്ധിക്കാതെ പോകുന്നതുകൊണ്ട് അത് കാലുകളിൽ കൂടുതൽ ബാധിക്കുകയും പിന്നീട് കാൽവിരലോ കാലുകൾ തന്നെയും മുറിച്ചു കളയേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. കാലുകളിൽ ഉണ്ടാകുന്ന ചെറിയ മുറിവുകളെ അവർ അറിയാതെ പോകുന്നു. ഇതിനു കാരണം അവർക്ക് സ്പർശനശേഷി കുറയുന്നത് കൊണ്ടാണ്. ഇത് കാൽവിരലിന്റെ അടിയിൽ അയിരിക്കും ചിലപ്പോൾ ഉണ്ടാവുക.
വേദന അവർ അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് മുകളിലേക്ക് കയറുമ്പോൾ ആയിരിക്കും ചിലപ്പോൾ അവർ കാണുന്നതും ഒരു ഡോക്ടറെ കാണിക്കുന്നത്. അപ്പോഴേക്കും ചില ആളുകൾക്ക് വിരലുകൾ മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കും. അതുകൊണ്ടുതന്നെ കാലുകളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണം. ചില ആളുകൾക്ക് കാലുകൾക്ക് ചെറിയ വേദനയോ, കാലനക്കാൻ പറ്റാത്ത അവസ്ഥയോ, അല്ലെങ്കിൽ കാലുകൾ മാത്രം തണുത്ത ഒരു അവസ്ഥയോ ആവാം.ഇത് ബ്ലഡ് സർക്കുലേഷൻ കുറഞ്ഞതിന്റെ ഭാഗമായി ആയിരിക്കും.ഇത്തരത്തിൽ രക്തക്കുഴലുകൾ ബ്ലോക്ക് വന്ന് അടയുന്നതുകൊണ്ട് ആണിങ്ങനെ സംഭവിക്കുന്നത്ത്. ഇത് മാറ്റാനുള്ള ചികിത്സകളും ലഭ്യമാണ്. ചെറിയ മുറിവുണ്ടാക്കി അതിലൂടെ ഒരു കുഴല് കയറ്റിവിറ്റാണ് ആ ബ്ലോക്കുകളെ നിവർത്തുന്നത് ആഞ്ജിയോ പ്ലാസ്റ്റി ചെയ്യുന്ന അതേ മെത്തേഡ് തന്നെയാണ്.