വിറ്റാമിൻ പ്രശ്നങ്ങൾ വരാതിരിക്കാൻ ഈ സപ്ലിമെൻറ് കഴിച്ചാൽ മതിയാകും

പല രോഗികളും വിചാരിക്കുന്ന ഒരു കാര്യമാണ് എന്തിനാണ് ഡോക്ടർമാർ ഭക്ഷണക്രമീകരണവും അതുപോലെതന്നെ ജീവിത ചിട്ട ശീലവും ഒക്കെ പറഞ്ഞു രോഗികളെ ബുദ്ധിമുട്ടിക്കുന്നത്. രോഗികൾ വിചാരിക്കുന്നത് എന്താണ് എന്ന് വെച്ചാൽ എൻറെ അപ്പനും അമ്മയ്ക്കും പ്രമേഹരോഗം ഉണ്ട്. അപ്പോൾ ഏകദേശം ഒരു 35 വയസ്സ് കഴിയുമ്പോൾ എനിക്കും പ്രമേഹരോഗം വരും എന്നുള്ളത് തീർച്ച തന്നെയാണ്.

അതുവരെ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം എന്നാണ് അവർ ചിന്തിക്കുന്നത്. കാരണം ജനിതക ഘടന പ്രകാരം പാരമ്പര്യമായി കിട്ടുന്ന ഒരു രോഗം ആണ് പ്രമേഹം. അതുകൊണ്ടുതന്നെ വേറെ ഒന്നും ഉപയോഗിച്ച് നമുക്ക് അതിന് തടുക്കാൻ സാധിക്കില്ല. മറ്റു ചില ആളുകൾ വിചാരിക്കുന്നത് എന്താണ് എന്ന് വെച്ചാൽ എൻറെ കുടുംബത്തിലെ ഏകദേശം എല്ലാവർക്കും 45 വയസ്സ് ഒക്കെ കഴിയുമ്പോഴേക്കും ഹാർട്ടറ്റാക്ക് വരാറുണ്ട്.

അതുകൊണ്ടുതന്നെ അതുവരെ ഞാൻ എനിക്കിഷ്ടമുള്ളതെല്ലാം കഴിച്ച് എൻറെ ജീവിത ആസ്വദിച്ചു നടക്കണം എന്നാണ് അവർ ചിന്തിക്കുന്നത്. അങ്ങനെ അസുഖം പിടിപെടുന്ന സമയത്ത് അതിനുവേണ്ട മരുന്നുകൾ കഴിച്ചു ജീവിക്കാം എന്നും അവർ ചിന്തിക്കുന്നു. ഇങ്ങനെ പാരമ്പര്യമായി നമുക്ക് കിട്ടാൻ സാധ്യതയുള്ള രോഗങ്ങൾ തടയുന്നതിന് വേണ്ടി എന്തെങ്കിലും പ്രതിവിധിയുണ്ടോ എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വിശദമായി പറഞ്ഞു തരാൻ പോകുന്നത്.