തന്നെ ഒന്ന് സ്പർശിക്കുക പോലും ചെയ്യാത്ത ഭർത്താവിന് പ്രവർത്തി കണ്ടു സഹിക്കെട്ട് ഭാര്യ ചെയ്തത് കണ്ടോ

പുതിയ ജീവിതവും മനസ്സ് മുഴുവൻ വിവാഹ സ്വപ്നവും ആയി കടന്നുവന്ന അവൾക്ക് ആ വീട്ടിൽ അവൾക്ക് നേരിടേണ്ടി വന്നത് വലിയ പീഡനങ്ങൾ ആയിരുന്നു. വിവാഹം കഴിക്കാൻ താല്പര്യം ഇല്ല പൂജാരിയായി നടക്കാനാണ് അയാൾക്ക് ഇഷ്ടമെങ്കിൽ എന്തിനാണ് തന്റെ ജീവിതം കൂടി അയാൾ വെറുതെ നശിപ്പിച്ചത്.

അത് ചോദിച്ചതിനു വേണ്ടിയാണ് ആദ്യമായി അയാൾ എന്നെ മർദ്ദിച്ചത്. മരിക്കാൻ പോലും പലതവണ വിചാരിച്ചതാണ് പക്ഷേ അപ്പോൾ ഒക്കെ പാടുപെട്ട് എന്നെ വിവാഹം കഴിപ്പിച്ച് അയച്ച അച്ഛൻറെ മുഖം ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല. പഞ്ചമിയുടെ വിവാഹജീവിതം തികച്ചും പരാജിതമായിരുന്നു. അച്ഛനും അമ്മയും താനും ചേച്ചിയും മാത്രം മടങ്ങുന്ന ഒരു കുടുംബം. ചേച്ചി വിവാഹം കഴിഞ്ഞ് പ്രത്യേകമായാണ് താമസിക്കുന്നത്. പഞ്ചമി കാണാൻ സുന്ദരിയും മിടുക്കിയും ആയിരുന്നു. അതുപോലെതന്നെ പഞ്ചമിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് വിവാഹ ആലോചനകൾ വന്നിരുന്നു.

പക്ഷേ പഠിപ്പ് പൂർത്തിയായതിനുശേഷം വിവാഹം മതി എന്നായിരുന്നു അവളുടെ തീരുമാനം. മകളുടെ പഠിത്തത്തിന്റെ കഴിവ് മനസ്സിലാക്കിക്കൊണ്ടുതന്നെ അച്ഛനും അമ്മയും അവളുടെ പഠിപ്പ് പൂർത്തിയാക്കുവാൻ വേണ്ടി അനുവദിക്കുകയും ചെയ്തു. ഗവൺമെൻറ് കമ്പനിയിൽ ജോലി ലഭിക്കുന്നതിനുവേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അവൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് കയറി. ജോലിയും പിഎസ്‌സി കോച്ചിങ്ങും ഒക്കെ നടക്കുന്ന സമയത്താണ് അവൾക്ക് സുധിയുടെ വിവാഹ ആലോചന വന്നത്. ഏതോ ഒരു ബാങ്കിലെ ക്ലർക്ക് ആണ് സുധി കാണാനും സുന്ദരനാണ്. അച്ഛനെയും അമ്മയുടെയും ഏക മകനാണ്. വീടിന് അടുത്തുള്ള ചേച്ചിയുടെ അകന്ന ബന്ധത്തിലെ ഒരു പയ്യനായിരുന്നു ഈ സുധി. അതുകൊണ്ടുതന്നെ ഈ വിവാഹ ആലോചന വന്നപ്പോൾ ആദ്യം തന്നെ തിരക്കിയത് സുധാമണി ചേച്ചിയുടെ അടുത്ത് ആയിരുന്നു.

പഞ്ചമിയെ ഞാൻ എൻറെ മകളെ പോലെയാണ് കാണുന്നത് അതുകൊണ്ടുതന്നെ അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ പറയുകയില്ല. സുധിയെക്കുറിച്ച് അവളോട് തിരക്കിയ അമ്മയോട് അവൾ പറഞ്ഞ മറുപടി അങ്ങനെയായിരുന്നു. കാര്യം എന്താണ് എന്ന് നീ ഒന്ന് തെളിച്ച് പറയു. നല്ല കുടുംബമാണ് ചെറുക്കൻ കാണാനും കൊള്ളാം നല്ല ജോലിയാണ് പക്ഷേ അവൻറെ സ്വഭാവം എനിക്ക് അത്ര അങ്ങോട്ട് പിടുത്തം ഇതുവരെയും കിട്ടിയിട്ടില്ല.