പല്ലിൻറെ എല്ലാവിധത്തിലുള്ള പ്രശ്നങ്ങളും ഇനി എളുപ്പത്തിൽ മാറ്റാം

ബ്ലഡ് വരാതെയും വേദന ഇല്ലാതെയും ഡെന്റൽ പ്രൊസീജറുകൾ ചെയ്യാൻ സാധിക്കുമോ? ദന്തപരമായ കാര്യങ്ങൾ ചെയ്യുമ്പോൾ ബ്ലഡ് വരാതെ എങ്ങനെയാണ് നമുക്ക് അത് ചെയ്യാൻ സാധിക്കുക? ഇതിനുള്ള ഒരു പരിഹാരമാണ് ലൈസർ ട്രീറ്റ്മെൻറ്. ഇപ്പോൾ വളരെയധികം ആയി കേട്ടുകൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയാണ് ലൈസോ തെറാപ്പി. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ആണെങ്കിലും അതുപോലെ തന്നെ മെഡിക്കൽ സംബന്ധമായ മറ്റു മേഖലകളിൽ ആണെങ്കിലും വളരെ മികവുറ്റ രീതിയിൽ ചെയ്തുവരുന്ന ഒന്നാണ് ലൈസർ ട്രീറ്റ്മെന്റുകൾ. ദന്തപരമായ രീതിയിൽ എന്താണ് ലൈസർ അതിനെ റോൾ വരുന്നത് എന്നാണ് ഇവിടെ പറയുന്നത്. ദന്തപരമായ സർജറി തുടങ്ങി ഒട്ടനവധി കാര്യങ്ങൾ നമുക്ക് ലൈസർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നു.

ലൈസർ എന്ന് പറഞ്ഞാൽ എന്താണ് അത് റേഡിയേഷൻ ഉണ്ടാകുമോ എന്നൊക്കെ രോഗികൾക്ക് പൊതുവായി ഉണ്ടാകുന്ന സംശയമാണ്. ഇത് ഒരിക്കലും ഒരു റേഡിയേഷൻ അല്ല. പ്രകാശരശ്മികൾ ഒരു പ്രത്യേക വേവലങ്ങത്തിൽ ഫോക്കസ് ചെയ്തിട്ട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ലേസർ തട്ടുന്ന പ്രതലം എങ്ങനത്തെ രീതിയിലാണ് പ്രതികരിക്കുന്നത് ഇതാണ് ട്രീറ്റ്മെൻറ് അടിസ്ഥാനമായി വരുന്നത്. ഓരോ രോഗിക്ക് അനുസരിച്ചും ലൈസർ കൃത്യമായി രീതിയിൽ അഡ്ജസ്റ്റ് ചെയ്തു അതിന് ഫോക്കസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിൻറെ ഗുണം എന്ന് പറയുന്നത് തന്നെ ബ്ലീഡിങ് കുറവാണ് എന്നുള്ളതാണ്. ഇത് വെച്ച് എന്തെങ്കിലും ശസ്ത്രക്രിയ ചെയ്യുമ്പോൾ വളരെ ചെറിയതോതിൽ ഉള്ള ബ്ലീഡിങ് മാത്രമേ ഉണ്ടാവുകയുള്ളൂ. അതുപോലെതന്നെ സ്റ്റിച്ച് ഇടേണ്ട യാതൊരുവിധ ആവശ്യവും വരുന്നില്ല. അതുപോലെതന്നെ വേദന ഇല്ലാത്ത ഒരു മാർഗം കൂടിയാണ് ഇത്. ഇനി കൂടുതലായി അറിയാൻ വീഡിയോ തന്നെ മുഴുവനായി നിങ്ങൾ കാണേണ്ടതാണ്.