ചക്ക കൃഷി ഇനി ആർക്കും എളുപ്പത്തിൽ ചെയ്യാം

ചക്ക മരത്തിൻറെ അടിയിൽ ആയി ഇവിടെ കെട്ടിയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. അതിന്റെ ഫലമായി തന്നെ അവിടെ ചക്ക പൊട്ടി വരുന്നത് കാണാനും സാധിക്കും. ഇത് ചെയ്ത റിസൾട്ട് കിട്ടിയിട്ടുള്ള കാര്യം ആണ് നിങ്ങൾക്ക് ചെയ്യുന്നതിനായി കാട്ടിത്തരുന്നത്. അപ്പോൾ ഇനി മുകളിൽ കയറി ഒക്കെ ചക്ക ഇടുന്നതിന് പകരം നമ്മുടെ കൈയെത്തുന്ന ദൂരത്തിൽ തന്നെ ചക്ക ഉണ്ടായി നമുക്ക് സുഖസുന്ദരമായി വെട്ടി എടുക്കാൻ സാധിക്കുന്നതാണ്. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി നമ്മുടെ വീട്ടിൽ പഴയ പാൻറ് ഉണ്ടെങ്കിൽ അത് ഒരെണ്ണം എടുക്കേണ്ടതാണ്. പ്ലാവിന് നല്ല വണ്ണം ഉള്ളതുകൊണ്ടാണ് ഇത്രയും നീളമുള്ള ഒരു പാന്റ് ഇവിടെ എടുത്തിരിക്കുന്നത്. പ്ലാവിന്റെ വണ്ണത്തിന് അനുസരിച്ച് ഉള്ള ഒരു പാന്റ് തന്നെ എടുക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നമുക്ക് ഇത് ഉപയോഗിച്ച് പ്ലാവിന്റെ അടിഭാഗം ചുറ്റി കെട്ടിവയ്ക്കാൻ സാധിക്കണം. വീഡിയോയിൽ കാണുന്നതു പോലെയാണ് പാൻറ് കട്ട് ചെയ്യേണ്ടത്. അടുത്തതായി നമുക്ക് ആവശ്യമായി വരുന്നത് പച്ച ചാണകം ആണ്. അതിനു വേറെ ഓപ്ഷൻ ഒന്നും തന്നെയില്ല. ഉണങ്ങിയ ചാണകം എടുത്താൽ പോരെ എന്ന് ചോദിച്ചാൽ ഒരിക്കലും പറ്റില്ല. നല്ല പച്ച ചാണകം തന്നെ ഇതിനെ ആവശ്യമാണ്. തൊഴുത്തിൽ നിന്ന് ഫ്രഷ് ആയിട്ടുള്ള ചാണകം എടുക്കണം എന്നില്ല. നമ്മൾ മാറ്റിവെച്ചിരിക്കുന്ന ചാണകം എടുത്താലും മതിയാകും. അതിന് പ്രത്യേകിച്ച് അളവ് ഒന്നുമില്ല. ഇവിടെ ഇപ്പോൾ പച്ച ചാണകവും അതുപോലെതന്നെ പാൻറും എടുത്തു വച്ചിട്ടുണ്ട്. ഇനി നമ്മൾ എടുത്തു വച്ചിരിക്കുന്ന പച്ച ചാണകം ഈ പാന്റിനുള്ളിൽ നമ്മൾ ഫിൽ ചെയ്യേണ്ടതാണ്.

അതിനുവേണ്ടി കുറച്ച് വെള്ളം ചേർത്ത് ഒന്ന് മിക്സ് ചെയ്യേണ്ടതാണ്. ഒത്തിരിയധികം വെള്ളം ഇതിൽ ഒരിക്കലും ചേർക്കാൻ പാടുള്ളതല്ല. കാരണം ഒത്തിരി അധികം ഡൈലൂട്ട് ചെയ്തു കഴിഞ്ഞാൽ അത് പുറത്തേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാന്റിനുള്ളിൽ എങ്ങനെയാണ് ഇത് ഫിൽ ചെയ്യുന്നത് എന്ന് വീഡിയോയിൽ കൃത്യമായി കാട്ടി തരുന്നുണ്ട്. അതിനായി നിങ്ങൾ വീഡിയോ തന്നെ മുഴുവനായി കാണാൻ ശ്രമിക്കേണ്ടതാണ്.