ഗർഭസ്ഥ ശിശുവിന്റെ പരിചരണത്തെ പറ്റി ഇനി നിങ്ങൾക്കും മനസ്സിലാക്കാം

ഗർഭവിന്‍റെ പരിചരണവും അതുപോലെതന്നെ ഉണ്ടാകുന്ന ശാരീരികവും ജനതവുമായ പ്രശ്നങ്ങൾ നേരത്തെ കണ്ടുപിടിക്കാനും അങ്ങനെ വളർച്ച തുടങ്ങിയ കാര്യങ്ങൾ മോണിറ്റർ ചെയ്യുകയും അതിനനുസരിച്ച് ആ കുട്ടിക്ക് സംരക്ഷണം കൊടുക്കുകയും ചികിത്സ കൊടുക്കുകയും ചെയ്യുന്ന ഡിപ്പാർട്ട്മെൻറ് ആണ് ഇത്. ഗർഭം രൂപീകരിക്കപ്പെടുമ്പോൾ തന്നെ ആദ്യത്തെ ആറാഴ്ച മുതൽ സ്ത്രീയെ നമ്മൾ സ്കാൻ ചെയ്യാൻ തുടങ്ങുകയാണ്. ആദ്യത്തെ 6 ആഴ്ചയിൽ തന്നെയുള്ള സ്കാൻ എന്തിനാണ് എന്ന് വിചാരിച്ചു കഴിഞ്ഞാൽ ഗർഭം ഉള്ളിൽ തന്നെയാണ് അത് പുറമെയാണ് ഉള്ളത് എന്ന് അറിയാൻ വേണ്ടിയാണ്. ആ സമയത്ത് തന്നെ കുട്ടിക്ക് ഹാർട്ട് ബീറ്റ് ഉണ്ടോ എന്ന് നോക്കുകയും അതുപോലെതന്നെ അതിജീവിക്കാൻ പറ്റുന്ന ഗർഭം ആണോ എന്ന് നോക്കുകയും ചെയ്യുന്നു. അതിനുശേഷം ആ കുട്ടിക്ക് ഒരു ഡേറ്റ് നമ്മൾ കൊടുക്കുന്നു.

എപ്പോഴാണ് പ്രസവിക്കുന്നതിനുള്ള സാധ്യത അതിനുള്ള ഡേറ്റ് ആണ് കൊടുക്കുന്നത്. ആ തീയതി അനുസരിച്ചാണ് പിന്നെ കുട്ടിയുടെ എല്ലാ വളർച്ചയും മറ്റുള്ള കാര്യങ്ങളും ചെയ്യുന്നത്. പിന്നീട് ഗർഭിണിയായി തിരിച്ചുവിളിക്കുന്നത് 11 ആഴ്ച 16 ആഴ്ച അതിന്റെ ഇടയിലാണ്. എന്നാൽ ചില ആളുകൾ അത് മിസ്സ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അതിനുശേഷം അഞ്ചാമത്തെ മാസത്തെ സ്കാനിംഗിന് മാത്രമായി വരുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. പതിനൊന്നാമത്തെ ആഴ്ചയിലും പതിനാറാമത്തെ ആഴ്ചയിലും ഇടയിലുള്ള സ്കാനിങ് വളരെ പ്രധാനപ്പെട്ട ഒരു സ്കാനിങ് ആണ്. ഈ സമയത്ത് നമ്മൾ ചെയ്യുന്നത് സ്കാനിങ്ങും അതിനോടൊപ്പം തന്നെ ഒരു ബ്ലഡ് ടെസ്റ്റ് ആണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.