പക്ഷാഘാതം അല്ലെങ്കിൽ സ്റ്റോക്കിനെ പറ്റി പൊതുജനങ്ങൾ അത്യാവശ്യം ആയി അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കാൻ പോകുന്നത്. സ്ട്രോക്ക് എന്താണ് എന്നുള്ള കാര്യം നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരിക്കും. തലച്ചോറിന് അകത്തുള്ള രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ആകുന്നതിനോ അല്ലെങ്കിൽ ഇത്തരത്തിലുള്ള ദമ്മിനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിന് ആണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡി കോശങ്ങൾ തകരാർ ആകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ നശിച്ചു പോകുന്ന ഭാഗം നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് കൺട്രോൾ ചെയ്യുന്നത് ആ ഭാഗത്തുള്ള പ്രവർത്തനം നിലച്ചു പോകുന്നതിന് അത് കാരണമാകുന്നു. കയ്യിന്റെയും കാലിന്റെയും കൺട്രോൾ ചെയ്യുന്ന ന്യൂറോൺസ് ആണ് ഡാമേജ് ആകുന്നത് എങ്കിൽ ആ ഒരു ഭാഗം അനക്കാൻ പിന്നീട് സാധിക്കുകയില്ല.
അല്ലെങ്കിൽ കാഴ്ചയുടെ ന്യൂറോൺസ് അല്ലെങ്കിൽ വർത്തമാനത്തിന്റെ ന്യൂറോൺസിനെ ആണ് ബാധിക്കുന്നതെങ്കിൽ ഇവ രണ്ടും പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അല്ലെങ്കിൽ തലച്ചോറിലുള്ള വലിയ ധമനികൾ ആണ് ഇതുപോലെ പൊട്ടുന്നത് അല്ലെങ്കിൽ അടയുന്നത് എങ്കിൽ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അത്തരത്തിലുള്ള വളരെ അപകടകരമേറിയ ഒരു കാര്യമാണ് ഈ സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്കിന് തടയാനും അതുപോലെ തന്നെ സ്ട്രോക്ക് വന്നാൽ അതിന് കൃത്യമായി രീതിയിൽ മുൻകരുതലുകൾ എടുക്കാനും സമൂഹത്തിൻറെ സഹകരണം വളരെ അത്യാവശ്യമാണ്. ഡോക്ടർമാർ ട്രീറ്റ്മെൻറ് കൊടുത്തതുകൊണ്ട് മാത്രം മതിയാവുകയില്ല രോഗിയും അവരുടെ ബന്ധുക്കളും അതുപോലെതന്നെ കുടുംബക്കാരും എല്ലാവരും വേണ്ട രീതിയിൽ സഹകരിച്ചാൽ മാത്രമേ ട്രീറ്റ്മെൻറ് കൊടുക്കുന്നതിനുള്ള ഉപകാരം ഉണ്ടാവുകയുള്ളൂ. ഈ വിഷയത്തെപ്പറ്റി നിങ്ങൾക്ക് ഇനി കൂടുതലായി അറിയാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണുക.