ഹാർട്ട് അറ്റാക്കിനെ മുൻപായി ശരീരം കാണിക്കുന്ന അടയാളങ്ങൾ ഇവയാണ്

ഹാർട്ടറ്റാക്ക് എന്നതിനെക്കുറിച്ച് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതുപോലെ തന്നെ ചികിത്സിക്കേണ്ട രീതികളും എന്നിവയെ കുറിച്ചാണ് ഇവിടെ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ഹാർട്ടറ്റാക്ക് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭയക്കുന്ന ഒരു കാര്യമാണ്. അതിന്റെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഹൃദയത്തിന് വേദനയാണ് എന്ന് നമ്മൾ തിരിച്ചറിയുന്നതിലൂടെയാണ്. ഹാർട്ട് അറ്റാക്കിന്റെ വേദന നെഞ്ചിന്റെ ഇടതുഭാഗത്ത് വരികയും പിന്നീട് അത് ചില ആളുകൾക്ക് അത് കയ്യിലേക്ക് ഊർന്ന് ഇറങ്ങുകയും മറ്റു ചില ആളുകൾക്ക് താടി എല്ലിലോട്ടും മറ്റു ചില ആളുകൾക്ക് പിൻഭാഗത്തേക്ക് പോകുന്നതാണ്. ഇങ്ങനെയാണ് സാധാരണ രീതിയിൽ എല്ലാവർക്കും അനുഭവപ്പെടാറുള്ളത്. എന്നാൽ എല്ലാവർക്കും ഇതുപോലെ സംഭവിക്കണമെന്നില്ല. ഷുഗർ ഉള്ള ആളുകൾക്ക് ഇത്തരത്തിൽ അറ്റാക്ക് വരുന്ന സമയത്ത് വേദന അറിഞ്ഞുകൊള്ളണമെന്നില്ല. സാധാരണ രീതിയിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് എപ്പോഴും നമ്മൾ പരിശോധിക്കേണ്ടതാണ്. അധികം ആളുകൾക്കും ചിലപ്പോൾ ഇത്തരത്തിൽ ഉള്ള പ്രശ്നം വരുന്നതിനേക്കാൾ മുന്നേ തന്നെ നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥത മാത്രമേ ഉണ്ടാകാറുള്ളൂ. അതായത് സാധാരണയിൽ നിന്നും വ്യത്യസ്തമായി നെഞ്ചിന് ഒരു ഭാരം അനുഭവപ്പെടുക എന്നൊരു തോന്നൽ മാത്രമായിരിക്കും ചിലപ്പോൾ അവർക്ക് ഉണ്ടാവുക. അത് അപ്പോൾ ശ്രദ്ധിക്കാതെ പോവുകയാണെങ്കിൽ ചിലപ്പോൾ അത് നിങ്ങളുടെ ജീവൻ തന്നെ പോകുന്നതിന് കാരണമായേക്കാം.

അല്ലെങ്കിൽ ചിലപ്പോൾ സാധാരണ നിലയിൽ ഉള്ളതിനേക്കാൾ കൂടുതലായി കിതപ്പ് അനുഭവപ്പെടുക എന്നിവയൊക്കെ ആയിരിക്കും ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒക്കെ ഉണ്ടാകുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് എന്താണ് എന്ന് വെച്ചാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള ഹോസ്പിറ്റലിൽ പോവുകയും ഡോക്ടറുടെ സഹായം തേടുകയും ആണ് നിങ്ങൾ ചെയ്യേണ്ടത്. അല്ലാതെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ അത് ഗൗരവമാക്കാതെ നിങ്ങൾ പിന്നീട് പോവുകയാണെങ്കിൽ ചിലപ്പോൾ അത് നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടു പോകുന്നതിനുള്ള കാരണമാവാനുള്ള സാധ്യത വരെയുണ്ട്.