പണത്തിനു പഞ്ഞമുണ്ടാകുകയില്ല കുരുമുളകുകൊണ്ട് ഇതുപോലെ ചെയ്താൽ.

നമസ്കാരം എല്ലാവർക്കും ശുഭദിനം നേരുന്നു കൊണ്ട് ഇന്നത്തെ വീഡിയോയിലേക്ക് കടക്കാം. ഇന്നിവിടെ പറയുന്നത് നമുക്ക് വരുമാനം കുറവാണെങ്കിൽ പണത്തിന്റെ ലഭ്യത കുറവാണെങ്കിൽ പണത്തിന് ഒത്തിരി ആവശ്യമുണ്ടെങ്കിൽ ചെയ്യാൻ പറ്റുന്ന ഒരു കർമ്മത്തെ കുറിച്ചാണ് അധികം ഒന്നുമില്ല സാധാരണ ആർക്കും ചെയ്യാവുന്ന ഏതു ജാതി മതസ്ഥർക്കും ചെയ്യാവുന്ന കാര്യമാണ് മന്ത്രമോ പൂജയോ ഒന്നും തന്നെയില്ല. ചെറിയ കാര്യമാണ് ഇവിടെ ചെയ്യുന്നത്. കുരുമുളക് കൊണ്ടാണ് ഈ കർമ്മം നമ്മൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആർക്കും ചെയ്യാവുന്നതാണ് എല്ലാ വീട്ടിലും കുരുമുളക് ഉണ്ടായിരിക്കും. കുരുമുളകിന്റെ പൊടിയല്ല ഉപയോഗിക്കുന്നത് കുരുമുളക് തന്നെയാണ് വേണ്ടത്.

നല്ല രീതിയിൽ ഉള്ള ഗുണമേന്മയുള്ള കുരുമുളക് തന്നെയായിരിക്കണം ഇതിനുവേണ്ടി എടുക്കേണ്ടത്. നമ്മൾക്ക് എല്ലാവർക്കും അറിയാം കുരുമുളകിന് നെഗറ്റീവ് എനർജി തുരത്താനുള്ള ശക്തിയുണ്ട് നമ്മൾ പലപ്പോഴും നമുക്ക് കണ്ണേർ തട്ടുമ്പോൾ അല്ലെങ്കിൽ ദൃഷ്ടി ദോഷം വാക്കുദോഷം അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ കുരുമുളക് ഒരു വസ്തു ആയിട്ട് ഉപയോഗിക്കാറുണ്ട് അതിനു വേണ്ടി അതിനെ തുരത്തുവാൻ വേണ്ടി.

അപ്പോൾ കുരുമുളകിന് നെഗറ്റീവ് എനർജിയെ തുരത്തുവാൻ ഉള്ള ശക്തിയുണ്ട് എന്ന് മനസ്സിലായി ഇവിടെ നമ്മൾ ചെയ്യുന്നത് മറ്റൊന്നുമല്ല, നമുക്ക് അഞ്ചു കുരുമുളക് കൊണ്ട് നമുക്കൊരു കർമ്മം ചെയ്യുകയാണ്. ആ കർമ്മത്തിലൂടെ നമുക്ക് നമ്മുടെ സാമ്പത്തിക ഭദ്രത കൈവരും സാമ്പത്തിക ബുദ്ധിമുട്ട് മാറും അതുപോലെതന്നെ വീട്ടിൽ ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ മാറാനും അല്ലെങ്കിൽ ഇതുപോലെ കണ്ണേറ് ദൃഷ്ടി ദോഷം അങ്ങനെയൊക്കെ എന്തെങ്കിലും ഉണ്ടെങ്കിൽ അതു മാറാനും ഇത് നല്ലതാണ്.