ഏത്‌ രീതിയിലാണ് നാം ഭക്ഷണം കഴിക്കേണ്ടത്? പ്രത്യേകിച്ച് ഒരു പ്രമേഹരോഗി.

എല്ലാ ആളുകളും അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഭക്ഷണക്രമത്തെക്കുറിച്ച്. ഏതു രീതിയിലുള്ള ഭക്ഷണങ്ങൾ എങ്ങനെ കഴിക്കണം എന്നൊക്കെ പലരും സംശയം ഉന്നയിക്കാറുണ്ട്. നല്ലൊരു ഹെൽത്തി ഡയറ്റ് ആഗ്രഹിക്കുന്നവർ എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ് ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നുള്ള കാര്യം. കേരളീയർ പലപ്പോഴും സ്ഥിരമായി കഴിക്കുന്നത് ചോറ്, കപ്പ എന്നിവ ആയിരിക്കും. എന്നാൽ പുതിയൊരു ആഹാരരീതി തുടങ്ങുന്നതിനു വേണ്ടി അവർ ഇതിനെ പൂർണമായും ഒഴിവാക്കുന്നു. എന്നാൽ ഇതിന്റെ കാര്യമൊന്നുമില്ല പൂർണ്ണമായി വന്ന ഒഴിവാക്കേണ്ട, അളവ് കുറയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്.ആഹാരം ശരീരത്തിന് ആവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ആവശ്യമായ അളവിൽ മാത്രം കഴിക്കുക എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അതിനെ കവിഞ്ഞു കഴിക്കുമ്പോഴാണ് അത് അനാരോഗ്യമായി മാറുന്നത്.

ഇന്ന് നമുക്ക് വരുന്ന പല രോഗങ്ങളുടെയും കാരണം നമ്മുടെ ജീവിതരീതിയിൽ വന്ന മാറ്റങ്ങളാണ്. നാം കഴിക്കുന്ന ഭക്ഷണക്രമീകരണങ്ങളാണ്. ശരിയായ സമയത്ത് ശരിയായ അളവിൽ ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് എപ്പോഴും ആരോഗ്യവാൻ ആയിരിക്കാനും അതോടൊപ്പം വ്യായാമവും ചെയ്യുകയാണെങ്കിൽ സാധിക്കും. ഒരു ദിവസം നമുക്ക് ജീവിക്കാൻ ആവശ്യമായ ഊർജ്ജത്തിന്റെ അളവ് എത്രയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഭക്ഷണം കഴിക്കുകയാണ് നല്ലത്. പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ വരുന്നത് ചോറ് അധികമായി കഴിക്കുന്നതിലൂടെയാണെന്ന് നാം മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാൻ എടുക്കുന്ന പ്ലേറ്റ് നാം പ്രത്യേകം ശ്രദ്ധ പുലർത്തേണ്ട ഒരു കാര്യമാണ്. പ്ലേറ്റിന്റെ നാലിൽ ഒരു ഭാഗമായി കാർബോഹൈഡ്രേറ്റിന് കൊടുക്കേണ്ടതാണ്. ബാക്കി ഭാഗം ഇലക്കറികളും പച്ചക്കറികളും സാലഡുകളും വെച്ച് ഫില്ല് ചെയ്യുക.