കുടുംബക്കാരുടെ വാക്കുകേട്ട് കല്യാണം കഴിച്ച യുവാവിനെ സംഭവിച്ചത്

മുറപെണ്ണിൻ്റെ കല്യാണത്തിന് പായസം ഇളക്കുമ്പോഴാണ് ചെക്കന്റെ വീട്ടുകാർ കല്യാണത്തിൽ നിന്നും പിന്മാറി എന്ന വാർത്ത അറിയുന്നത്. പായസം ഇളക്കിക്കൊണ്ടിരുന്ന വലിയ ചട്ടകം കൂടെയുണ്ടായിരുന്ന ആളിനെ ഏൽപ്പിച്ച തോളിൽ കിടന്ന് തോർത്തുകൊണ്ട് മുഖം തുടച്ച് വേഗം കല്യാണം മണ്ഡപത്തിലേക്ക് നടന്നു. വല്യമ്മാവനെ ചുറ്റും ചെറിയ അമ്മാവനും മറ്റു ബന്ധുക്കളും വട്ടം കൂടി നിന്ന് എന്തൊക്കെയോ ചർച്ചചെയ്യുന്നുണ്ട് അല്പം മാറിനിന്ന് കരയുന്ന അമ്മായിയെ കുറേ സ്ത്രീകളും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നെ കണ്ടപ്പോൾ അമ്മയിയുടെ അരികിൽ നിന്ന് അമ്മ എന്റെ അരികിലേക്ക് വന്നു. എന്താ പറ്റിയതാ അമ്മേ? അമ്മയോട് ശബ്ദം താഴ്ത്തിയാണ് ചോദിച്ചത്. ഈ പെണ്ണും ചെക്കനും വലിയ ഇഷ്ടത്തിലായിരുന്നു അത്രേ ഇവളുടെ നിർബന്ധം കൊണ്ടാണ് വല്യേട്ടൻ സമ്മതിച്ചതും എന്നിട്ട് ആ ചെറുക്കന് വേറെ പെണ്ണിനെ ഇഷ്ടമാണെന്നോ അതിൽ കുഞ്ഞുണ്ടെന്ന് എന്തൊക്കെയോ പറയുന്നുണ്ട് അമ്മ പറയുന്നത് ഞാൻ കേട്ടുനിന്നു. ദേവിയെ ഇങ്ങു വന്നേ അമ്മ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് വല്യമ്മവൻ്റെ ശബ്ദം ഉയർന്നത്.

അമ്മാവന്മാരും കൂടി അമ്മയോട് എന്തൊക്കെയോ പറയുന്നതും ഞാൻ അല്പം മാറി നോക്കി നിന്നു. അല്പം കഴിഞ്ഞ് അമ്മ ഓടിയന്റെ അരികിലേക്ക് വന്നത് എടാ പറഞ്ഞ മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്തുമെന്ന് വാശിയിലാണ് വല്യേട്ടൻ. അമ്മ ഓടിവന്ന് പറയുമ്പോൾ ഞാൻ ഒന്ന് തല കുലുക്കി അമ്മ പിന്നെയും എന്തൊക്കെയോ പറയാൻ മടിക്കുന്നത് ആ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി. ഇനിയിപ്പോ ഈ സമയത്ത് ആരെയാ ഞാനത് പറഞ്ഞുതീരും മുമ്പേ അമ്മ വീണ്ടും ഇടയ്ക്ക് കയറി സംസാരിച്ചുതുടങ്ങി അത് തന്നെയാണ് പറയുന്നത് നിന്നെക്കൊണ്ട് കെട്ടിക്കാൻ അവർക്ക് താല്പര്യം ഉണ്ട് ഈ അവസ്ഥയിൽ അത് പറഞ്ഞപ്പോൾ ഞാനും അതങ്ങ് സമ്മതിച്ചു. ഞാനെങ്ങനെ പ്രതികരിക്കും എന്നറിയാതെ അമ്മ മടിച്ചു മടിച്ചാണ് അത് പറഞ്ഞത് അല്ലേലും വല്യമ്മാവൻ വലിയ വാശികാരനാണ് ഒന്ന് തീരുമാനിച്ചാൽ അത് നടത്തും എടുത്തുചാട്ടക്കാരനായ അദ്ദേഹത്തെ എല്ലാവർക്കും പേടിയുമുണ്ട്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.