ശരീരം തടി കൂടുതലുള്ളത് കാണുന്ന രീതിയല്ല ഒബേസിറ്റിയെ തീരുമാനിക്കുന്നത്. ഇത്തരത്തിൽ തടി കൂടുതലാണല്ലോന്ന് പറഞ്ഞാലും ഒബേസിറ്റി ഉണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ഒരു അളവുകോൽ ഉണ്ട്. ഇതിനെ ബിഎംഐ എന്നാണ് പറയുന്നത്. ബോഡി മാസ് ഇൻഡക്സ് എന്നാണ് ഇതിന്റെ മുഴുവൻ ഫോം. ശരീരത്തിന്റെ ഉയരത്തിനനുസരിച്ച് ആണോ തടി എന്നുള്ളതാണ് ഇതിലൂടെ കണക്കാക്കുന്നത്. നോർമൽ ആയിട്ടുള്ള ഒരാളുടെ ഇഎംഐ അളവ് എന്ന് പറയുന്നത് 25 വരെ ആയിരിക്കും. 25നും മേലെ 29 വരെയുള്ള ബിഎംഐ അളവിനെ അമിതവണ്ണം എന്നു പറയുന്നു. ഇനി ഇത് 29 നേക്കാൾ കൂടുതൽ ആയിക്കഴിഞ്ഞാൽ അതിനെ ഒബേസിറ്റി അഥവാ പൊണ്ണത്തടി എന്ന് പറയുന്നു. മാധ്യമ മനുഷ്യനെ ഭക്ഷണം കിട്ടുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമായിരുന്നു.
അവർ നായാടി ആയിരുന്നു ഭക്ഷണം കണ്ടെത്തിയിരുന്നത്. അതുകൊണ്ട് തന്നെ കിട്ടുന്ന ഭക്ഷണം അപ്പാടെ വയറ്റിലാക്കുകയും വീണ്ടും ഒരുപാട് ദിവസങ്ങൾ ഭക്ഷണം ഇല്ലാതെ കഴിഞ്ഞു കൂടുമായിരുന്നു അവരുടെ രീതി. എന്നാൽ ഇന്ന് ഭക്ഷണം എന്നത് നമുക്ക് സുലഭമായി ലഭിക്കുന്ന ഒന്നായി മാറി. പക്ഷേ അതിനു വേണ്ടി നമ്മൾ അധികം ബുദ്ധിമുട്ടേണ്ട ആവശ്യമില്ലാതെയായി. ഇതാണ് ഒബേസിറ്റി ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണമായിട്ടുള്ളത്. ഇന്ന് നമുക്ക് ധാരാളമായി ഭക്ഷണം ലഭിക്കുകയും അത് അധികം പ്രയാസമില്ലാതെ കിട്ടുകയും ചെയ്യുന്നു അത് നമ്മുടെ ശരീരം സ്റ്റോർ ചെയ്തു വയ്ക്കുകയും അതിനനുസരിച്ച് വ്യായാമമില്ലാതെ വരികയും ചെയ്യുമ്പോഴാണ് ഒപേസിറ്റി എന്ന് കണ്ടീഷൻ ഉണ്ടാകുന്നത് . നമ്മുടെ ജീവിത രീതിയിലും വ്യായാമ ശീലത്തിനും എഴുത്തുന്നത് മാറ്റങ്ങളാണ് ഒപേസിറ്റിയെ കുറയ്ക്കാൻ സഹായിക്കുന്നത്.