പാചകത്തിന് പറ്റിയ ഏറ്റവും നല്ല എണ്ണ ഏതാണെന്ന സംശയം തീർക്കാം.

ഇത് മിക്ക ആളുകൾക്കും ഉള്ള ഒരു സംശയമാണ് ഏത് എണ്ണ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം എന്നത്. ഇന്ന് പലതരത്തിലുള്ള എണ്ണകൾ പാചകത്തിനായി ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണ,വെജിറ്റബിൾ ഓയിൽ, ഒലിവ് ഓയിൽ, പാമോയിൽ എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. വെളിച്ചെണ്ണയെ കുറിച്ച് പലപ്പോഴും പലതരത്തിലുള്ള കിംവാതെന്തികളും നമ്മൾ കേട്ടിട്ടുണ്ടാകും. വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്നതോടെ കൊളസ്ട്രോൾ കൂടുന്നു എന്നും മറ്റും. എന്നാൽ യഥാർത്ഥത്തിൽ ഏറെ ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഗുണകരം ഒന്നുമല്ല. എങ്കിലും ഇപ്പോൾ ഒലിവ് ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന് പല പഠനങ്ങളും തെളിയിക്കുന്നുണ്ട്. കേരളത്തിൽ നാം പൊതുവേ ഉപയോഗിച്ച് വരുന്നതും നമുക്ക് കിട്ടാൻ ഏറ്റവും സുലഭം ആയിട്ടുള്ളതും വെളിച്ചെണ്ണയാണ്. എന്നാൽ വിദേശരാജ്യങ്ങളിൽ ഇതിന് പകരമായി ഒലിവ് ഓയിലോ, സൺഫ്ലവർ ഓയിലോ.

അല്ലെങ്കിൽ പീനട്ട് ഓയിലും അവർ ഉപയോഗിച്ചുവരുന്നുണ്ട്. ഇന്ത്യയിൽ തന്നെ കേരളത്തിന് പുറത്തുള്ളവരൊന്നും വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കാറില്ല. തലയിൽ തേക്കുന്നതിന് മാത്രമാണ് ഉപയോഗിക്കാറ്. പാചകത്തിനായി സൺഫ്ലവർ ഓയിലോ,വെണ്ണയോ, ഡാൽഡ എന്നിങ്ങനെയുള്ളവയാണ് ഉപയോഗിക്കുന്നത്. സാച്ചുറേറ്റർ ഫാറ്റ് അടങ്ങിയിട്ടുള്ള എണ്ണകൾ അധികവും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. സൺ ഫ്ലവർ ഓയിൽ ഹെൽത്തി ആണെന്ന് പറഞ്ഞിരുന്നാൽ കൂടിയും ഒറിജിനൽ ആയിട്ടുള്ള സൺഫ്ലവർ ഓയിൽ അത്യാവശ്യം കോസ്ലി ആയതുകൊണ്ട് തന്നെ സാധാരണ മാർക്കറ്റുകളിൽ നിന്നും ഇത് ലഭ്യമല്ല.മീൻ വറുക്കാൻ ആണെങ്കിൽ കൂടിയും ഒരു ശാലോ ഫ്രൈ എന്നല്ലാതെ എണ്ണ അധികം വയറ്റിലേക്ക് പോകാതിരിക്കുന്നതാണ് ഉത്തമം. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നമ്മൾ പുറമേ നിന്നും ഭക്ഷണം കഴിക്കുമ്പോൾ ഹോട്ടലുകളിലും മറ്റും സ്ഥിരമായി ഉപയോഗിച്ച എണ്ണ തന്നെയാണ് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഇതും ശരീരത്തിന് ഹാനികരമാണ്.