എന്തുകൊണ്ടാണ് എല്ലാ രോഗത്തിനും വ്യായാമം എന്ന ഒരു ഓപ്ഷൻ പറയുന്നത് എന്ന് അറിയാമോ.

വ്യായാമം എന്നത് ശരീരത്തിന് ഏറ്റവും അത്യന്താപേക്ഷിതമായിട്ടുള്ള ഒരു ഘടകം ആണ്. കാരണം ഇന്നത്തെ ജീവിത രീതി തന്നെയാണ്. പണ്ടത്തെതിനെ അപേക്ഷിച്ച് ഓടി പാഞ്ഞുയുള്ള ജോലികളൊന്നും ആരും ചെയ്യുന്നില്ല. എന്നാൽ നേരെ തിരിച്ചാണ് അവരുടെ ഭക്ഷണരീതികളും. പുറത്തുനിന്നുള്ള ജങ്ക് ഫുഡുകളും, ഫാസ്റ്റ്ഫുഡുകളും ആണ് എല്ലാവരും ഒരു വിധം കഴിക്കുന്നത്. അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങൾ വരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലായി വരുന്നു. ഇന്ന് ഇത്തരം രോഗങ്ങൾ കാണുന്നത് പ്രായമായ ആളുകളിൽ മാത്രമല്ല ചെറുപ്പക്കാരിലും കണ്ടുവരുന്നു. അതുകൊണ്ടുതന്നെ വ്യായാമം എന്നത് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകമായി മാറിക്കഴിഞ്ഞു. പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, കരൾ വീക്കം.

കിഡ്നി സംബന്ധമായ രോഗങ്ങൾ ഇവക്കെല്ലാം ഒരു മറുമരുന്നാണ് വ്യായാമം എന്നത്. ചെറിയ കുട്ടികളിൽ പോലും ഇന്ന് പലതരത്തിലുള്ള രോഗങ്ങൾ കാണുന്നു ഇതിന്റെ കാരണം അവർ അനുഭവിക്കുന്ന സ്‌ട്രെസ്സും മറ്റുമാണ്. വ്യായാമങ്ങൾ ചെയ്യുമ്പോൾ എപ്പോഴും മിതമായ രീതിയിലുള്ള ചെയ്യുവാൻ കഠിനമായത് ചെയ്യുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതാണ് കാര്യം. ഇനീ എത്രത്തോളം വ്യായാമങ്ങൾ ചെയ്തിരുന്നാലും കൂടി ഇടയ്ക്കുള്ള മെഡിക്കൽ ചെക്കപ്പുകൾ വളരെ നല്ലത് തന്നെയാണ്. കാരണം എത്ര തന്നെ ആരോഗ്യകരമായിരുന്നാലും ശരീരത്തിനുള്ളിൽ ചിലപ്പോൾ ഒക്കെ വ്യതിയാനങ്ങൾ ഉണ്ടാകാം ഇത് തിരിച്ചറിയുന്നതിന് ചെറിയ ചെക്കപ്പുകൾ ആവശ്യമാണ്. ഇതിലൂടെ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം നിങ്ങൾ ചെയ്യേണ്ട പ്രത്യേകതയായാമങ്ങളും മനസ്സിലാക്കുകയാണ് വേണ്ടത്. എങ്കിൽ തന്നെയാണ് നിങ്ങൾക്ക് എപ്പോഴോ വരേണ്ട മരണത്തെ പെട്ടെന്ന് തന്നെ വിളിച്ചു വരുത്തുന്നതിന് കാരണം ആകാതിരിക്കുകയുള്ളൂ.