രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാക്കുന്നത് എങ്ങനെ, ഇതിനെ എങ്ങനെ പ്രതിരോധിക്കാം?

നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യമാണ് ഒരു കുഴപ്പമില്ലാത്ത ആളുകൾ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുക, അല്ലെങ്കിൽ പെട്ടെന്ന് അറ്റാക്ക് വരിക, ഉറക്കത്തിൽ മരിച്ചു പോവുക ഇങ്ങനെയൊക്കെയുള്ള അവസ്ഥ. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് നമ്മൾ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ടാകും. യഥാർത്ഥത്തിൽ ഇതിന്റെ എല്ലാം കാരണം രക്തക്കുഴൽ ഉണ്ടാവുന്ന ബ്ലോക്കും മറ്റുമാണ്.ചിലർ വിചാരിക്കും ആരോഗ്യകരമായ ശരീരമാണല്ലോ ചെറുപ്പുമുള്ള ശരീരമാണ് എന്നെല്ലാം പക്ഷേ അതേ ശരീരത്തിൽ തന്നെ എത്രത്തോളം പ്രശ്നങ്ങൾ അകത്തു നടക്കുന്നുണ്ട് എന്ന് പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് പല മരണങ്ങൾക്കും കാരണം. നമ്മുടെ ജീവിതശൈലിയും, വ്യായാമ ശീലവും, ഭക്ഷണക്രമീകരണവും, ലൈഫ് സ്റ്റൈലും എല്ലാം നമ്മുടെ ആരോഗ്യത്തെപലതരത്തിലും ബാധിക്കുന്നു. ഇത് എങ്ങനെ നമുക്ക് മുൻകൂട്ടി തിരിച്ചറിയാം എന്നുള്ളതാണ് ഇനിയുള്ള കാര്യം.

പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ളവർക്ക് ബ്ലോക്ക് വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്രയും രോഗങ്ങൾ ശരീരത്തിലുള്ളവർ ഇടയ്ക്ക് ഒരു ബ്ലഡ് ടെസ്റ്റ്, സ്കാനിങ്, അല്ലെങ്കിൽ ആൻജിയോഗ്രാം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. എന്നിവയിലൂടെ എല്ലാം രക്തക്കുഴലുകളിലെ ചെറിയ ബ്ലോക്കുകൾ പോലും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നുള്ള ആളുകൾ ഇടയ്ക്ക് ഒരു ടെസ്റ്റ് ചെയ്യാം. ഇതെന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. പ്രമേഹത്തിന്, പ്രഷറിനും മരുന്ന് കഴിക്കുന്നുണ്ടെങ്കിലും നമ്മുടെ ലൈഫ് സ്റ്റൈലോ, ഭക്ഷണരീതിയോ ഒന്നും മാറാത്തതു കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരക്കാർ ലൈഫ് സ്റ്റൈലും, ഭക്ഷണരീതിയും ക്രമീകരിക്കേണ്ടത് നിർബന്ധമായും ചെയ്യണം.