നാം ഇന്ന് എല്ലാവരും തന്നെ കാൻസർ എന്നൊരു രോഗത്തെ കുറിച്ച് കുറച്ചുകൂടി ബോധവാന്മാരായിരിക്കുന്നു എന്നത് ഒരു വാസ്തവമാണ്. എന്നാൽ സ്ത്രീകളിൽ പൊതുവേ കാണപ്പെടുന്ന ബ്രസ്റ്റ് ക്യാൻസറിനെ കുറിച്ച് സ്ത്രീകൾ കുറച്ചു കൂടി ബോധവാന്മാരാകേണ്ടത് അനിവാര്യമാണ്. കാരണം ബ്രെസ്റ്റ് ക്യാൻസർ കൂടുതലും തീവ്രവസ്ഥയിൽ ആയിട്ടാണ് പല സ്ത്രീകളും ഡോക്ടറെ കാണാൻ തന്നെ പോകുന്നത്. ഏത് കാൻസർ ആണെങ്കിലും അതിന്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടുപിടിച്ചാൽ മാത്രമാണ് മരുന്നുകൾക്കൊണ്ടും സർജറി കൊണ്ടും പൂർണമായും ഭേദമാക്കാൻ സാധിക്കുന്നുള്ളൂ. ഇല്ലെങ്കിൽ അത് കൂടുതൽ കോംപ്ലിക്കേഷൻസ് ഉണ്ടാക്കുമെന്നത് സത്യമാണ്. ഇത്തരത്തിൽ പെട്ട ഒന്നാണ് ബ്രസ്റ്റ് ക്യാൻസർ. സ്വന്തം ശരീരത്തെക്കുറിച്ച് സ്ഥനത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവർ ആണെങ്കിൽ മാത്രമേ അതിലുണ്ടാകുന്ന നേരിയ മാറ്റങ്ങൾ പോലും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ ബ്രസ്റ്റ് ഇടയ്ക്കിടെ ചെക്ക് ചെയ്യേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ബ്രസ്റ്റിൽ ഉണ്ടാകുന്ന ചെറിയ തടിപ്പുകളോ, കല്ലപ്പുകളോ, അല്ലെങ്കിൽ ചെലരിൽ നിറംമാറ്റമോ, ചില ആളുകൾക്ക് നിപ്പിൾ നിന്നും ചലം വരുന്ന അവസ്ഥയോ കാണാറുണ്ട് ഇത് ബെസ്റ്റ് ക്യാൻസറിന്റെ ആദ്യ ലക്ഷണങ്ങളാണ്. ഇത് മനസ്സിലാക്കാതെ അല്ലെങ്കിൽ വകവയ്ക്കാതെ വിട്ടുകളഞ്ഞാൽ കൂടുതൽ കോംപ്ലിക്കേഷൻസ് ക്യാൻസറിന്റേതായിട്ട് ഉണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരം ആദിലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഒരു ഡോക്ടറെ കാണുകയും ക്യാൻസറിന്റെ മരുന്നുകളും, ചികിത്സകളും ചെയ്യേണ്ടത് ആണ്. ആവശ്യമായി വരികയാണെങ്കിൽ സർജറിയും ചെയ്യേണ്ടത് നിർബന്ധമാണ്. സർജറിയിലൂടെ ബ്രെസ്റ്റ് മുറിച്ചു മാറ്റുകയും ക്യാൻസറിന്റേതായ കഴലകളും മറ്റും അതിനോടനുബന്ധിച്ച് സൈഡുകളിൽ ഉണ്ടെങ്കിൽ അതും മുറിച്ചു മാറ്റണം. എങ്കിൽ മാത്രമാണ് ക്യാൻസറിന് പൂർണമായും ഭേദമാക്കാൻ സാധിക്കുന്നുള്ളൂ.