ഇന്ന് സോഷ്യൽ മീഡിയകൾ തുറക്കുമ്പോൾ കാണുന്നത് ഹാർട്ട് ഡിസീസുകളും അതുവഴി ഉണ്ടാകുന്ന ഡെത്തുകളും ആണ്. ഇതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ. കാരണം ലോകത്ത് ഇത്തരം ഡിസീസുകളും ഇതു മൂലം ഉണ്ടാകുന്ന മരണങ്ങളും വളരെയധികം കൂടിക്കൂടി വരുന്നതുകൊണ്ട് തന്നെയാണ്. എന്നാൽ എത്രയൊക്കെ ബോധവൽക്കരണം ഉണ്ടായാലും ഇതിനെക്കുറിച്ച് ആളുകൾ ഇപ്പോഴും പൂർണമായും മനസ്സിലാക്കുന്നില്ല എന്നതാണ് വാസ്തവം. ഏതൊരു രോഗത്തിന് ആയാലും നമ്മൾ ആദ്യമേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആൽക്കഹോള് സ്മോക്കിങ് എന്നിവ ഒഴിവാക്കേണ്ടത് ഏതൊരു രോഗത്തിനും അനിവാര്യമായിട്ടുള്ള കാര്യമാണ്. അതുപോലെതന്നെ നല്ല ഡയറ്റും, വ്യായാമവും ചെയ്യുക എന്നതും. ശരീരഭാരം കുറയ്ക്കുകയും ബ്ലഡ് പ്രഷർ നോർമലാക്കി വയ്ക്കുകയും വേണ്ട ഒരു കാര്യമാണ്. പ്രോപ്പർ ആയിട്ടുള്ള ചെക്കപ്പുകളും കൊളസ്ട്രോളിന്റെ ലെവൽ നോക്കേണ്ടതും ആവശ്യമാണ്.
ഇതൊക്കെ എല്ലാ രോഗത്തിനും ചെയ്യേണ്ട കാര്യങ്ങളാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് ഒപ്പം തന്നെ മനസ്സിന്റെ ആരോഗ്യവും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് മൂലം രക്തം ശരിയായി ചങ്ക്രമണം ചെയ്യാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇതിനെ പലപ്പോഴും നമ്മുടെ ശരീരത്തിന്റെ വ്യായാമ കുറവും ഭക്ഷണത്തിലെ കൊഴുപ്പിന്റെ അളവും കാരണമായി വരാറുണ്ട്. നെഞ്ചിൽ ഉണ്ടാകുന്ന വേദന, പിന്നീട് അത് ഷോൾഡറിലേക്ക് ഇറങ്ങുന്ന പോലെയോ, അല്ലെങ്കിൽ കാലുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന വേദന മുകളിലേക്ക് കയറി വരുന്നത് പോലെ തോന്നുക, ഇവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ ഇവയെ ശ്രദ്ധിക്കാതെ പോകരുത്. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ഡോക്ടറെ കാണുകയും അതിനനുസരിച്ചുള്ള ട്രീറ്റ്മെന്റ്കളും ശാരീരിക വ്യായാമങ്ങളും ജീവിതശൈലിയും മാറ്റങ്ങളും ചെയ്യേണ്ടതാണ്.